പോസ്റ്റ്ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകളുമായി ബ്രിട്ടീഷ് കൗണ്‍സില്‍

Posted on: March 23, 2022

ന്യൂഡല്‍ഹി : വിദ്യാഭ്യാസ അവസരങ്ങള്‍ക്കും സാംസ്‌കാരിക വിനിമയങ്ങള്‍ക്കുമായുള്ള യുകെയുടെ രാജ്യാന്തര പ്രസ്ഥാനമായ ബ്രിട്ടീഷ് കൗണ്‍സില്‍ വിവിധ മേഖലകളില്‍ പഠനം നടത്തുന്ന ഇന്ത്യക്കാര്‍ക്ക് 2022-23 അക്കാദമിക വര്‍ഷത്തേക്കുള്ള പുതിയ പോസ്റ്റ്ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖാപിച്ചു. യുകെ സര്‍ക്കാരും യൂണിവേഴ്സിറ്റികളുമായി ചേര്‍ന്ന് ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി യുകെയിലെ 16 യൂണിവേഴ്സിറ്റികളുടെ 20 ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ബിസിനസ്, ഫിനാന്‍സ്, ഹ്യൂമാനിറ്റീസ്, സൈക്കോളജി, സംരംഭകത്വം, ഡിസൈന്‍, മാര്‍ക്കറ്റിംഗ്, എച്ച്ആര്‍, മ്യൂസിക്ക്, തുടങ്ങി നിരവധി വിഷയങ്ങള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പുകളുണ്ട്. ഇതു കൂടാതെ ഇന്ത്യയില്‍ നിന്നുള്ള ജസ്റ്റിസ്, ലോ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴു ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകളുണ്ട്. ഇവര്‍ക്ക് ഹ്യൂമണ്‍ റൈറ്റ്സ്, ക്രിമിനല്‍ ജസ്റ്റിസ്, കമേഴ്സ്യല്‍ ലോ തുടങ്ങിയ വിഷയങ്ങള്‍ പഠിക്കുന്നതിനായി ലോകത്തെ ഏറ്റവും പഴക്കം ചെന്നതും പ്രശസ്തവുമായ ഏഴു ലോ സ്‌കൂളികളിലൊന്നില്‍ അപേക്ഷിക്കാം.

ഒരു വര്‍ഷത്തെ പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്സിനുള്ള ട്യൂഷന്‍ ഫീസായ 10,000 പൗണ്ടാണ് ഏറ്റവും കുറഞ്ഞ സ്‌കോളര്‍ഷിപ്പ്. ലോകത്ത് ഏറ്റവും പ്രചാരമുള്ള പോസ്റ്റ്ഗ്രാജുവേറ്റ് പ്രോഗ്രാമുകള്‍ക്കാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേറ്റ് സ്‌കോളര്‍ഷിപ്പുകള്‍ അവസരം നല്‍കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഇംഗ്ലീഷ് അധ്യാപകര്‍ക്ക് യുകെയിലെ മികച്ച രണ്ട് യൂണിവേഴ്സിറ്റികളില്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനുള്ള പിജി പഠനത്തിനായി ആറു സ്‌കോളര്‍ഷിപ്പുകളുമുണ്ട്. കോഴ്സിനുള്ള മുഴുവന്‍ തുകയും ലഭിക്കും. ഇതില്‍ മൂന്നെണ്ണം ലീഡ്സ് സര്‍വകലാശാലയില്‍ നേരിട്ടുള്ള/ഫുള്‍ടൈം എംഎ പ്രോഗ്രാമിനുള്ളതാണ്. മൂന്നെണ്ണം സ്റ്റെര്‍ലിംഗ് സര്‍വകലാശാലയില്‍ ഓണ്‍ലാന്‍/പാര്‍ട്ട്ടൈം പഠനത്തിനുള്ളതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.britishcouncil.in/studyuk/scholarships/greatscholarships, https://www.britishcouncil.in/programmes/english/scholarshipsenglishteachersindia.

 

TAGS: British Council |