ബ്രിട്ടീഷ് കൗൺസിലിന്റെ ഷേക്ക്‌സ്പിയർ ലിവ്‌സ്

Posted on: April 28, 2015

British-Council-Big

കൊച്ചി : ഷേക്ക്‌സ്പിയറിന്റെ നാനൂറാം ചരമവാർഷികം പ്രമാണിച്ച് ലോകമെമ്പാടും വിപുലമായ ആഘോഷങ്ങൾ നടത്തുവാൻ ബ്രിട്ടീഷ് കൗൺസിൽ ഒരുങ്ങുന്നു. നാടകങ്ങൾ, സിനിമകൾ, എക്‌സിബിഷനുകൾ, സ്‌കൂളുകൾക്കാവശ്യമായ പഠന സാമഗ്രികൾ എന്നിവയിലൂടെ ഷേക്‌സ്പിയർ കൃതികൾ മനസ്സിലാക്കാം.

ആൾ ദി വേൾഡ് എ സ്റ്റേജ് എന്ന പൊതുജന പങ്കാളിത്ത പരിപാടിയിൽ ഷേക്‌സ്പിയർ നാടകങ്ങളിലെ രംഗങ്ങൾ അഭിനയിച്ച് അപ്പ് ലോഡ് ചെയ്യുവാൻ സാധിക്കും. ഇങ്ങനെ റെക്കോർഡുകൾ ഭേദിക്കുന്ന പ്രകടനത്തോടെ ഷേക്‌സ്പിയർ കൃതികളുടെ ഡിജിറ്റൽ പതിപ്പ് സാധ്യമാകും.

ഹാംലെറ്റിന്റെ ചലച്ചിത്രാവിഷ്‌ക്കാരവും ഇംഗ്ലീഷ് പഠിതാക്കൾക്കായി വിവിധ നാടകങ്ങളിലെ കഥാപാത്രങ്ങളെ കോർത്തിണക്കി ഓപ്പൺ ഓൺലൈൻ കോഴ്‌സും ഉണ്ടായിരിക്കും. ഗവേഷണത്തിനും പഠന പര്യടനങ്ങൾക്കും ബ്രിട്ടീഷ് കൗൺസിൽ അവസരം ഒരുക്കും.