ബ്രിട്ടീഷ് കൗൺസിൽ സ്‌കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു

Posted on: April 14, 2016

British-Council-Big

കൊച്ചി : ബ്രിട്ടീഷ് കൗൺസിൽ, ഗോവ എഡ്യൂക്കേഷൻ ട്രസ്റ്റ് മുഖേന ഇന്ത്യക്കാർക്ക് യുകെയിൽ ബിരുദാനന്തര ബിരുദ പഠനം സാധ്യമാകുന്ന സ്‌കോളർഷിപ്പുകൾക്ക് മെയ് 15 വരെ അപേക്ഷിക്കാം. പത്രപ്രവർത്തനം, വിദ്യാഭ്യാസം, ചരിത്രം, നിയമം തുടങ്ങിയ മേഖലകളിലെ പഠനത്തിന് ഇന്ത്യൻ പാസ്‌പോർട്ട് ഉള്ള 30 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

2016 സെപ്റ്റംബർ – ഒക്‌ടോബറിൽ ആരംഭിക്കുന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് അപേക്ഷിച്ച് അഡ്മിഷൻ ലഭിച്ചതിന്റെ തെളിവ് ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം. അപേക്ഷാ ഫോറം, മാർഗനിർദ്ദേശങ്ങൾ എന്നിവ ബ്രിട്ടീഷ് കൗൺസിൽ വെബ് സൈറ്റിന്റെ സ്‌കോളർഷിപ്പ് സെക്ഷനിൽ ലഭ്യമാണ്.

TAGS: British Council |