69 രൂപയ്ക്ക് അൺലിമിറ്റഡ് കോൾ ഓഫറുമായി വോഡഫോൺ

Posted on: October 27, 2017

കൊച്ചി : ഏതു നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോൾ സൗകര്യവും, അധികം ഡാറ്റയും ലഭ്യമാകുന്ന 69 രൂപയുടെ സൂപ്പർ വീക്ക് പ്ലാൻ വോഡഫോൺ അവതരിപ്പിച്ചു. 69 രൂപ റീചാർജിന് ഒരാഴ്ചത്തേക്ക് എല്ലാ നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും 500 എംബി ഡാറ്റയും ലഭ്യമാകും.

പുതിയ സൂപ്പർ പാക്കിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ പോക്കറ്റിന് അനുയോജ്യമായി പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്ലാനുകളാണ് ലഭ്യമാക്കുന്നതെന്നും വോഡഫോൺ ഇന്ത്യ കൺസ്യൂമർ ബിസിനസ് അസോസിയേറ്റ് ഡയറക്ടർ അവ്‌നീഷ് ഖോസ്‌ല പറഞ്ഞു

സൂപ്പർ വീക്ക് പായ്ക്ക് എല്ലാ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകൾ, യുഎസ്എസ്ഡി, വെബ്‌സൈറ്റ്, മൈ വോഡഫോൺ ആപ്പ് എന്നിവിടങ്ങളിൽ ലഭ്യമായിരിക്കും. ഓരോ സർക്കിളുകളിലും നിരക്കുകൾ വ്യത്യസ്തമായിരിക്കും.