ഡ്രൈവർമാർക്ക് ഓണക്കോടിയും പായസവും സമ്മാനിച്ച് ഒല

Posted on: September 8, 2017

കൊച്ചി : മൊബൈൽ ടാക്‌സി ആപ്പായ ഒല കൊച്ചിയിൽ ഡ്രൈവർമാർക്കൊപ്പം ഓണം ആഘോഷിച്ചു. ചടങ്ങിൽ ടോപ് റേറ്റിങുള്ള ഡ്രൈവർമാർക്ക് ഓണക്കോടിയും പായസവും സമ്മാനിച്ചു. കേരളത്തിന്റെ ഈ ആഘോഷവേളയിലും ജനങ്ങൾക്ക് തടസമില്ലാത്ത യാത്രാ സൗകര്യം ഒരുക്കിയ ഡ്രൈവർമാരോട് നന്ദിയുണ്ടെന്നും ഇതിന്റെ ഭാഗമായാണ് അവർക്ക് ഉപഹാരങ്ങൾ നൽകാൻ തീരുമാനിച്ചതെന്നും ഒല മാർക്കറ്റിങ് കമ്മ്യൂണിക്കേഷൻ സീനിയർ ഡയറക്ടർ ആനന്ദ് സുബ്രമണ്യൻ പറഞ്ഞു.

ഫെബ്രുവരിയിൽ വാലന്റൈൻ ദിനത്തിലും ടോപ് റേറ്റിങുള്ള ഡ്രൈവർമാരെ സമ്മാനങ്ങൾ നൽകി അനുമോദിച്ചിരുന്നു. ഏപ്രിലിൽ ക്രിക്കറ്റ് സീസണിൽ ഒല ഡ്രൈവർമാരുടെ ഒല പാർട്ട്‌നേഴ്‌സ് ലീഗ് സംഘടിപ്പിച്ചു. ഓരോ ബുക്കിങിനുമായിരുന്നു ഡ്രൈവർമാർ സ്‌കോർ നേടിയത്. ഒലയുമായി സഹകരിക്കുന്ന മൂന്നു ലക്ഷം ഡ്രൈവർമാരിൽ 50,000 വിജയികൾ സമ്മാനങ്ങൾ വാരിക്കൂട്ടി.

TAGS: Ola Cabs |