വോഡഫോൺ ഉപഭോക്താക്കൾക്ക് ആമസോൺ പ്രൈമിൽ ആനുകൂല്യം

Posted on: April 7, 2017

കൊച്ചി : ഏറ്റവും പുതിയ ഹോളീവുഡ്, ബോളിവുഡ് സിനിമകളും ടിവി ഷോകളും ഉപഭോക്താക്കൾക്കു ലഭ്യമാക്കാൻ വോഡഫോൺ, ആമസോൺ പ്രൈം വീഡിയോയുമായി ധാരണയിലെത്തി.

വോഡഫോൺ സൂപ്പർനെറ്റ് 4ജി നെറ്റ് വർക്ക് വഴി ആമസോൺ പ്രൈമിന്റെ പ്രത്യേക ഉപഭോക്തൃ ആനുകൂല്യം വോഡഫോൺ ഉപഭോക്താക്കൾക്കു ലഭിക്കും. വെറും 499 രൂപ എന്ന പ്രാരംഭ ആനൂകൂല്യ നിരക്കിൽ മൈ വോഡഫോൺ ആപ്പ് വഴിയോ വോഡഫോൺ വെബ്‌സൈറ്റ് വഴിയോ വോഡഫോൺ ഉപഭോക്താക്കൾക്ക് വാർഷിക അംഗത്വം നേടാം. ഇതിനു ശേഷം വോഡഫോൺ ഉപഭോക്താക്കൾക്ക് ആമസോൺ പേ ബാലൻസിൽ 250 രൂപയുടെ കാഷ്ബാക്കും ലഭിക്കും. ഇപ്പോൾ ആൻഡ്രോയ്ഡ് ഉപകരണങ്ങൾ ഉപയോഗിക്കുന്ന വോഡഫോൺ ഉപഭോക്താക്കൾക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

ആമസോൺ പ്രൈമുമായുള്ള സഹകരണം കൂടുതൽ സ്വാതന്ത്ര്യവും സൗകര്യവും സാധ്യമാക്കുമെന്ന് വോഡഫോൺ ഇന്ത്യയുടെ കൊമേഴ്‌സ്യൽ ഡയറക്ടർ സന്ദീപ് കടാരിയ പറഞ്ഞു. വോഡഫോൺ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ ഏറ്റവും പുതിയ സിനിമകളും ടിവി ഷോകളും ഉപഭോക്താക്കൾക്കായി എത്തിക്കാൻ തങ്ങൾ ശ്രമിക്കുകയാണെന്നും ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ കൺട്രി ഹെഡും ഡയറക്ടറുമായ നിതേഷ് ക്രിപലാനി ചൂണ്ടിക്കാട്ടി.