ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്

Posted on: June 13, 2020

കൊച്ചി : ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ ജിയോ അവതരിപ്പിക്കുന്നു. ഗോള്‍ഡ് , ഡയമണ്ട്, പ്ലാറ്റിനം, ടൈറ്റാനിയം മെംബേഴ്‌സിനാണ് ഈ ഓഫര്‍ ലഭ്യമാകും.

നിലവിലുള്ള ജിയോ ഫൈബര്‍ വരിക്കാര്‍ക്ക് അവരുടെ ആമസോണ്‍ അക്കൗണ്ടിലേക്ക് പ്രവേശിച്ച് വാര്‍ഷിക ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ സജീവമാക്കാം അല്ലെങ്കില്‍ അവരുടെ ജിയോ സെറ്റ്-ടോപ്പ് ബോക്‌സ് വഴി ഒരു പുതിയ ആമസോണ്‍ അക്കൗണ്ട് സൃഷ്ടിക്കാം.

മൈ ജിയോ ആപ്പിള്‍ അല്ലെങ്കില്‍ www.jio.com വെബ്സൈറ്റില്‍ നിന്നും അക്കൗണ്ട് സൃഷ്ടിക്കാം. ആമസോണ്‍ പ്രൈം വീഡിയോ സുബ്‌സ്‌ക്രിപ്ഷന്റെ ഒപ്പം വരിക്കാര്‍ക്ക് ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയുന്ന സാധനങ്ങള്‍ക്ക് എളുപ്പം ഡെലിവറി സാധകമാകും. ഇത് കൂടാതെ പ്രൈം മ്യൂസിക്, പ്രൈം ഗെയിമിംഗ്, പ്രൈം റീഡിംഗ് എന്നിവയും സൗജന്യമായി ലഭ്യമാകും.