കണക്ടഡ് ഷീ കാൻ – വോഡഫോൺ അന്താരാഷ്ട്ര വനിതാ വാരാഘോഷം

Posted on: March 10, 2017

കൊച്ചി : സ്ത്രീകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കാൻ കഴിയുന്ന പദ്ധതികളോടെ വോഡഫോൺ ഇന്ത്യ അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. മാർച്ച് ആറു മുതൽ 10 വരെയുള്ള ആഘോഷപരിപാടി വോഡഫോൺ ഇന്ത്യ കണക്ടഡ് ഷീ കാൻ എന്നു പേരിലാണ് സംഘടിപ്പിക്കുന്നത്്.

കരിയറിൽനിന്നു മാറി നിൽക്കുന്ന സ്ത്രീകൾക്കായി റീകണക്ട്്, നേതൃത്വത്തിലേക്ക് ഉയർന്നുവരുവാൻ സാധ്യതയുള്ള സ്ത്രീകൾക്കായി ബോൾട്രെഡ്, മൊബൈൽ നമ്പർ പരസ്യമാക്കാതെ, പ്രൈവറ്റ് റീചാർജ് ചെയ്യാനുള്ള സഖി പദ്ധതിയും, ഗ്രാമീണ സ്ത്രീകളെ ഇന്റർനെറ്റ് ഉപോയോഗിക്കുന്നതിലൂടെ ജീവനോപാധി മെച്ചപ്പെടുത്താനുള്ള സ്മാർട്ട് സ്‌നേഹിതി, വിവിധ മേഖലകളിൽ വിജയം നേടിയ 50 സ്ത്രീകളെ മറ്റുള്ളവർക്കു പ്രചോദനമായി അവതരിപ്പിക്കുന്ന വിമൺ ഓഫ് പ്യൂവർ വണ്ടർ എന്നിവയാണ് വോഡാഫോൺ ഇന്ത്യ അവതരിപ്പിക്കുന്നത്.

സ്ഥാപനത്തിനകത്തും സമൂഹത്തിലും സ്ത്രീകൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം കണക്കിലെടുത്ത് അവർക്കു ജോലി ചെയ്യാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു കുറെ വർഷങ്ങളായി വോഡഫോൺ. വോഡഫോൺ ഇന്ത്യയുടെ ജോലിക്കാരിൽ പതിമൂവായിരത്തിലധികം സ്ത്രീകളാണ്.

എല്ലാവർക്കും തുല്യാവസരം നൽകുന്ന തൊഴിൽദാതാവാണ് വോഡഫോൺ എന്ന് വോഡഫോൺ ഇന്ത്യ ഹ്യൂമൻ റിസോഴ്‌സ് ഡയറക്ടർ സുവമോയി റോയി പറഞ്ഞു.കമ്പനിയുടെ ജോലിക്കാരിൽ വനിതകളുടെ സാന്നിധ്യം 2013-14-ലെ 14 ശതമാനത്തിൽനിന്നു 2016-17-ൽ 22 ശതമാനമായി ഉയർന്നിട്ടുണ്ട്. നാലുവർഷത്തിനുള്ളിൾ എട്ടു ശതമാനം വർധനയാണുണ്ടായിട്ടുള്ളത്. 2013-ൽ 38 ശതമാനം വനിതകളെയാണ് റിക്രൂട്ട് ചെയ്തതെങ്കിൽ ഇപ്പോഴത് 50 ശതമാനത്തിലധികമായിട്ടുണ്ട്.

മാത്രവുമല്ല മിഡിൽ, സീനിയർ മാനേജ്‌മെന്റ് തലത്തിലുള്ള സ്ത്രീകളുടെ എണ്ണം 2013-ലെ 10 ശതമാനത്തിൽനിന്ന് 16 ശതമാനത്തിലേക്ക് ഉയർന്നു. അതായത് 836 സീനിയർ മാനേജർമാരിൽ 135 പേർ സ്ത്രീകളാണ്. കമ്പനി രാജ്യത്തൊട്ടാകെ 40 ഏയ്ഞ്ചൽ സ്റ്റോറുകൾ നടത്തിവരുന്നുണ്ട്. ഇവ പൂർണമായും സ്ത്രീകളാണ് നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

TAGS: Vodafone |