മനോജ് വർഗീസും അശ്വനികുമാറും ഈസ്‌റ്റേൺ ഗ്രൂപ്പിൽ

Posted on: September 5, 2014
മനോജ് വർഗീസ്

മനോജ് വർഗീസ്

ഈസ്‌റ്റേൺ കോൺഡിമെന്റ്‌സ് ചീഫ് അഡൈ്വസറായി മനോജ് വർഗീസും ഓപറേഷണൽ വിഭാഗം മേധാവിയായി അശ്വനികുമാർ വർമ്മയും ചുമതലയേറ്റു. ഗൂഗിളിന്റെ ആദ്യ മാനേജർ ഹയർ ആയിരുന്ന മനോജ് വർഗീസ്. അശ്വനി കുമാർ വർമ്മ പെപ്‌സികോ മുൻ എക്‌സിക്യൂട്ടീവായിരുന്നു.

മനോജ് വർഗീസ് നേരത്തെ ഫേസ് ബുക്, ഇൻഫോസിസ്, ഡെൽ തുടങ്ങിയ കമ്പനികളുടെ ഹ്യൂമൻ റിസോഴ്‌സസ് വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. മനോജ് വർഗീസ് നടത്തിയ പ്രവർത്തനങ്ങളാണ് ജോലി ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കമ്പനിയായി ഗൂഗിൾ ഇന്ത്യയെ മാറ്റിയത്. ഈസ്റ്റേണിനെ വളർച്ചയിലേക്കു നയിക്കുന്ന യുവനേതൃത്വനിരയ്ക്കു ഇനി മനോജ് വർഗീസ് രൂപം നൽകും.

ഉത്പാദനം, ഗുണമേന്മ, സപ്ലൈ ചെയിൻ, ധനകാര്യം തുടങ്ങിയ മേഖലകളിൽ പ്രവർത്തനമികവ് കൈവരിക്കാനുള്ള ദൗത്യമാണ് അശ്വിനികുമാർ വർമ്മയുടേത്. അശ്വിനികുമാർ വർമ്മയുടെ നേതൃത്വത്തിൽ അതിനൂതനമായ ഒരു ക്വാളിറ്റി മോഡൽ ആവിഷ്‌കരിച്ചു നടപ്പാക്കാൻ ഒരുങ്ങുകയാണ് ഈസ്റ്റേൺ എന്ന് മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ പറഞ്ഞു.