ദുബായിൽ 2030 ടെ വന്ധ്യതാ നിരക്ക് ഇരട്ടിയാകുമെന്ന് ആസ്റ്റർ പഠനം

Posted on: May 31, 2016

Aster-IVF-Clinic-Inaug-Bigദുബായ് : യുഎഇയിൽ വർധിച്ചുവരുന്ന വന്ധ്യതാ നിരക്കിന്റെ പശ്ചാത്തലത്തിൽ വന്ധ്യതാ ചികിത്സ കൂടുതൽ കാര്യക്ഷമവും ചെലവുകുറഞ്ഞതുമാക്കണമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ആരംഭിച്ച ആസ്റ്റർ ഐവിഎഫ് & വിമൻസ് ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് പഠനഫലങ്ങൾ പങ്കുവച്ചത്.

Aster-IVF-study-report-Big

ദുബായിൽ വന്ധ്യതാ ചികിത്സ തേടുന്നവരുടെ എണ്ണം 2015 ലെ 5,975 ൽ നിന്ന് 2030 ടെ 9,139 ആയി ഉയരുമെന്ന് പഠനഫലങ്ങൾ പുറത്തിറക്കിയ മുൻ ലോകസുന്ദരിയും എഴുത്തുകാരിയുമായ ഡയാന ഹെയ്ഡൻ പറഞ്ഞു. സാമൂഹിക ക്ഷേമം മുൻനിർത്തി തങ്ങൾ നൽകുന്ന വിദഗ്ധ ചികിത്സയ്ക്കുള്ള മുതൽകൂട്ടാണ് ആസ്റ്റർ ഐവിഎഫ് വിമൻസ് ക്ലിനിക്ക് എന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.

ബർദുബായിലെ അൽ മങ്കൂലിലാണ് ആസ്റ്റർ ഐവിഎഫ് വിമൻസ് ക്ലിനിക്ക് സ്ഥിതിചെയ്യുന്നത്.