4,999 രൂപയ്ക്ക് വിൻഡോസ് ടാബ്‌ലെറ്റുമായി മൈക്രോസോഫ്റ്റ് ഐബാൾ സഖ്യം

Posted on: May 22, 2015

iball-slide-i701-Big

കൊച്ചി : ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള വിൻഡോസ് ടാബ്‌ലെറ്റുമായി മൈക്രോ സോഫ്റ്റ്-ഐബാൾ സഖ്യം. ഇരുവരും ചേർന്ന് വിപണിയിലവതരിപ്പിച്ച ഐബാൾ സ്ലൈഡ് ഐ701 ടാബിന് വില കേവലം 4999 രൂപ മാത്രം. ആദായകരമായ വിലയിലും ഒട്ടനവധി സവിശേഷതകളുമായാണ് ഈ ടാബ് എത്തുന്നത്. വിദ്യാർത്ഥികൾക്കും പ്രഫഷണലു കൾക്കും സഞ്ചാരികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ മോഡൽ രൂപകൽപന ചെയ്തിരിക്കുന്നത്.

ഭാരം കുറഞ്ഞ താങ്ങാവുന്ന വിലയിലുള്ള, എന്നാൽ ആവശ്യമുള്ള ഫീച്ചറുകൾ എല്ലാമടങ്ങുന്ന ടാബ് മോഡലുകളാണ് ആളുകൾ എപ്പോഴും ഇഷ്ടപ്പെടുന്നത്. മൾട്ടിപ്പിൾ യൂസർ അക്കൗണ്ടും, ഇൻ ബിൽറ്റ് ആന്റിവൈറസ് സോഫ്റ്റ്‌വെയറും, ഒട്ടേറെ സവിശേഷ ഫീച്ചറു കളുമുള്ള ഐബാൾ സ്ലൈഡ് ഐ701 ഏറെ ജനപ്രിയമാകുമെന്ന് മൈക്രോസോഫ്റ്റ് ഇന്ത്യ ഡിവൈസസ് ലീഡ് രാജീവ് അഹ്‌ലാവത് പറഞ്ഞു.

വിൻഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഐ701 ക്വാഡ് കോർ ഇന്റൽ ആറ്റം പ്രോസസർ ആണ് ഉപയോഗിക്കുന്നത്. ഏഴ് ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1 ജിബി ഡിഡിആർ3 റാം, 16 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് (ആവശ്യമെങ്കിൽ 32 ജിബിവരെ ഉയർത്താവുന്നത്), 2എംപി പിൻകാമറ, വിജിഎ മുൻകാമറ, 3200 എംഎഎച്ച് ബാറ്ററി, ഒരു വർഷത്തെ മൈക്രോസോഫ്റ്റ് ഓഫീസ് ഉപയോഗമടക്കം നിരവധി സൗജന്യ ലൈസൻസുകൾ, ഒരു ടെറാ ബൈറ്റ് സൗജന്യ വൺ ഡ്രൈവ് ക്ലൗഡ് സ്റ്റോറേജ്, എച്ച്ഡിഎംഐ പോർട്ട്, യുഎസ്ബി ഓൺ ദ ഗോ, വൈഫൈ, ബ്ലൂടൂത്ത്, 3ജി സൗകര്യങ്ങൾ തുടങ്ങി ഒട്ടനവധി സവിശേഷതകളുമായി എത്തുന്ന ഐ701 വിപണിയിൽ പുതിയൊരു തരംഗം തീർക്കും.

കരീന കപൂർ പിൻ കവറിൽ ഓട്ടോഗ്രാഫ് ചെയ്ത സിഗ്‌നേച്ചർ കളക്ഷൻ, 699 രൂപ വിലയുള്ള എച്ച്ഡിഎംഐ കേബിൾ, 599 രൂപ വിലയുള്ള പ്രൊട്ടക്ടീവ് കവറുകൾ എന്നിവ ഡിവൈസിനൊപ്പം സൗജന്യമായി ലഭിക്കുന്നു. എല്ലാ മുൻനിര റിട്ടെയിൽ സ്റ്റോറുകളിലും ഇ കോമേഴ്‌സ് പോർട്ടലുകളിലും ഐബാൾ സ്ലൈഡ് ഐ701 ലഭ്യമാണ്.