ഇന്ത്യയ്ക്ക് 25-30 ബില്യൺ ഡോളറിന്റെ ലോക ബാങ്ക് സഹായം

Posted on: September 22, 2018

വാഷിംഗ്ടൺ : ഇന്ത്യയെ ഉന്നത-മധ്യ വരുമാനമുള്ള രാജ്യമായി മാറ്റാൻ 25-30 ബില്യൺ ഡോളറിന്റെ ലോക ബാങ്ക് സഹായം. തൊഴിലവസരങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് പഞ്ചവത്സര പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്. ഇന്റർനാഷണൽ ബാങ്ക് ഫോർ റീ കൺസ്ട്രക്ഷൻ ആൻഡ് ഡെവലപ്‌മെന്റ്, ഇന്റർനാഷണൽ ഫിനാൻസ് കോർപറേഷൻ മൾട്ടിലാറ്റെറൽ ഇൻവെസ്റ്റ്‌മെന്റ് ഗാരണ്ടി ഏജൻസി തുടങ്ങിയവയിൽ നിന്നാണ് സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ കൈവരിച്ച സാമ്പത്തിക വളർച്ച കണക്കിലെടുത്താണ് പദ്ധതി തയാറാക്കുന്നതെന്ന് ലോക ബാങ്ക് കൺട്രി ഡയറക്ടർ ജുനൈദ് അഹമ്മദ് പറഞ്ഞു.