കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ

Posted on: May 25, 2018

ന്യൂഡൽഹി : ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ മിസോറാം ഗവർണറായി രാഷ്ട്രപതി നിയമിച്ചു. മിസോറാം ഗവർണർ നിർഭയ് ശർമ്മ മെയ് 28 ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.

കുമ്മനം രാജശേഖരൻ നേരത്തെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. 1987 ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്നും 2016 ൽ വട്ടിയൂർക്കാവിൽ നിന്നും മത്സരിച്ചിട്ടുണ്ട്.