തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു

Posted on: May 23, 2019

തിരുവനന്തപുരത്ത് : തിരുവനന്തപുരം ലോകസഭ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എൽഡിഎഫിനെയും യുഡിഎഫിനെയും പിന്തള്ളി കുമ്മനം രാജശേഖരൻ മുന്നിലാണ്.

യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ രണ്ടാം സ്ഥാനത്താണ്. എറണാകുളത്ത് ഇടതുമുന്നണി സ്ഥാനാർത്ഥി പി. രാജീവ് വടകരയിൽ പി. ജയരാജനും മലപ്പുറത്ത് മുസ്‌ളീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും ചാലക്കുടിയിൽ കോൺഗ്രസിലെ ബെന്നി ബഹനാനും കാസർഗോഡ് കെ. പി. സതീഷ്ചന്ദ്രനും ലീഡ് ചെയ്യുന്നു.