യെദ്യൂരപ്പ ഗവർണറെ സന്ദർശിക്കുന്നു

Posted on: May 15, 2018

ബംഗലുരു : ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ അഞ്ച് മണിയോടെ രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കക്ഷിനില അനുസരിച്ച് ബിജെപിക്ക് 85 സീറ്റുകളിൽ വിജയിച്ചു. 19 സീറ്റുകളിൽ ലീഡ് ചെയ്യുന്നു.

കോൺഗ്രസ് 55 സീറ്റുകളിൽ വിജയിച്ചു. 23 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ജെഡിഎസ് 31 സീറ്റുകളിൽ വിജയിച്ചു. 6 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. മറ്റുള്ളവർക്ക് 3 സീറ്റുകളിൽ ലീഡ് ഉണ്ട്.

കേവല ഭൂരിപക്ഷത്തിന് 112 സീറ്റുകൾ മതി. കോൺഗ്രസ് – ജെഡിഎസ് സഖ്യത്തിന് 115 എംഎൽഎമാരുടെ പിന്തുണയുണ്ട്. രണ്ട് സ്വതന്ത്രരും ജെഡിഎസ് സഖ്യത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.