ഇന്ത്യയിൽ പ്ലാന്റ് തുടങ്ങാൻ ഇളവുകൾ വേണമെന്ന് ആപ്പിൾ

Posted on: November 6, 2016

apple-logo-big

ന്യൂഡൽഹി : ഇന്ത്യയിൽ ഐഫോൺ ഉത്പാദനം തുടങ്ങാൻ ഇളവുകൾ വേണമെന്ന് ആപ്പിൾ കേന്ദ്രഗവൺമെന്റിനോട് ആവശ്യപ്പെട്ടു. നിർമാണത്തിന് ആവശ്യമായവയുടെ 30 ശതമാനം ആഭ്യന്തരവിപണിയിൽ നിന്നു വാങ്ങണമെന്ന നിബന്ധന ആപ്പിളിന് സ്വീകാര്യമല്ല. ഇതിൽ ഇളവു വരുത്താൻ ധനമന്ത്രാലയം തയാറുമല്ല. യുഎസിനു പുറമെ കൊറിയ, ജപ്പാൻ തുടങ്ങി ആറ് രാജ്യങ്ങളിലാണ് ആപ്പിളിന് നിർമാണശാലകളുള്ളത്.

സെക്കൻഡ് ഹാൻഡ് ഐഫോണുകളുടെ വില്പന അനുവദിക്കാത്തതും ആപ്പിളിനെ അലോസരപ്പെടുത്തുന്നുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിലെ ഡിമാൻഡിനെ പാടെ അവഗണിക്കാനുമാകുന്നില്ല. മറ്റ് വിപണികളിൽ കനത്ത വെല്ലുവിളിയാണ് ആപ്പിൾ നേരിടുന്നത്.

സിംഗിൾ ബ്രാൻഡ് റീട്ടെയ്ൽ സ്റ്റോറുകൾ തുറക്കാൻ അനുവദിക്കണമെന്നുള്ളതാണ് മറ്റൊരു ഡിമാൻഡ്. ഇക്കാര്യത്തിൽ നിലവിലുള്ള വിദേശ നിക്ഷേപനയത്തിൽ സർക്കാർ മാറ്റംവരുത്തേണ്ടതുണ്ട്. വിതരണക്കാരായ റെഡിംഗ്ടൺ, ഇൻഗ്രാം മൈക്രോ എന്നിവയുമായി ചേർന്നാണ് ഇന്ത്യയിൽ ആപ്പിൾ സ്റ്റോറുകൾ പ്രവർത്തിക്കുന്നത്.

TAGS: Apple |