17,000 കോടിയുടെ എൻസിഡി ഇഷ്യു വരുന്നു

Posted on: July 16, 2015

NCD-Issue-Bigമുംബൈ : ഇന്ത്യൻ കമ്പനികൾ നോൺകൺവെർട്ടബിൾ ഡിബെഞ്ചറുകൾ വഴി 17,000 കോടിയിൽപ്പരം രൂപയുടെ മൂലധനസമാഹരണത്തിന് ഒരുങ്ങുന്നു. റിയൽഎസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫ് 5,000 കോടി രൂപയാണ് ഓഹരിയാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളിലൂടെ സമാഹരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. എച്ച്ഡിഎഫ്‌സി (5,000 കോടി), ജെറ്റ് എയർവേസ് (2,500 കോടി), എസ്ആർഎഫ് (2,000 കോടി), ശ്രീ ഇൻഫ്രസ്ട്രക്ചർ (1000 കോടി) എബിബി(600 കോടി), സിയറ്റ് (500 കോടി) തുടങ്ങിയവരാണ് എൻസിഡി ഇഷ്യുവിന് ഒരുങ്ങുന്ന മറ്റു പ്രമുഖർ.

കിഷോർ ബിയാനിയുടെ ഫ്യൂച്ചർ കോർപറേറ്റ് റിസോഴ്‌സസ് 600 കോടി രൂപയുടെ നോൺ കൺവെർട്ടബിൾ ഡിബെഞ്ചർ ഇഷ്യുവിന് തയാറെടുക്കുകയാണ്. 2014-15 ൽ ഇന്ത്യൻ കമ്പനികൾ 9,713 കോടി രൂപയാണ് എൻസിഡി വഴി സമാഹരിച്ചത്. അതേസമയം 2013-14 ൽ 42,383 കോടി രൂപ സമാഹരിച്ചിരുന്നു. ഓഹരിവിപണിയിലെ വന്യവ്യതിയാനങ്ങളാണ് എൻസിഡികളിലേക്ക് തിരിയാൻ കമ്പനികളെ പ്രേരിപ്പിക്കുന്നത്.