ഫെഡറൽ ബാങ്കിനു 225.81 കോടി അറ്റാദായം

Posted on: October 21, 2013

Federal-Bank_logoഫെഡറൽ ബാങ്ക് സെപ്തംബർ 30-ന് അവസാനിച്ച രണ്ടാം ക്വാർട്ടറിൽ മികച്ച പ്രവർത്തനഫലങ്ങൾ കാഴ്ചവെച്ചു. മൊത്തവരുമാനം മുൻവർഷ ഇക്കാലയളവിലേതിനേക്കാൾ 11.58 ശതമാനം വർധിച്ച് 1857.84 കോടിയായപ്പോൾ അറ്റാദായം 4.98 ശതമാനം വർധിച്ച് 225.81 കോടിയായി.

ആസ്തികളുടെ ഗുണനിലവാരം, മാർജിനുകൾ, റീടെയ്ൽ-എൻആർഐ നിക്ഷേപങ്ങൾ, റീടെയ്ൽ-എസ്എംഇ മേഖലകൾക്കു നൽകിയ വായ്പകൾ തുടങ്ങിയ മേഖലകളിലെല്ലാം മികച്ച പ്രകടനം നടത്താൻ ബാങ്കിന് സാധിച്ചു. നിക്ഷേപങ്ങൾ 49518.07 കോടിയിൽ നിന്ന് 14.69 ശതമാനം വർധിച്ച് 56,793.74 കോടിയായപ്പോൾ വായ്പകൾ 36,299.18 കോടിയിൽ നിന്ന് 16.31 ശതമാനം ഉയർന്ന് 42,220.06 കോടിയായി. അറ്റ നിഷ്‌ക്രിയ ആസ്തി (നെറ്റ് എൻപിഎ) 0.98 ശതമാനത്തിൽ നിന്നു.

രണ്ടു രൂപ മുഖവിലയിൽ പ്രതിഓഹരിവരുമാനം (ഇപിഎസ്) 10.56 രൂപയായി. ബാസൽ 3 അനുസരിച്ചുള്ള മൂലധന പര്യാപ്തതാ അനുപാതം (സിഎആർ) 15.35 ശതമാനം ആയി. കാസ അനുപാതം 28.96 ശതമാനത്തിൽ നിന്ന് വർധിച്ച് 30.72 ശതമാനമായതും ഈ ത്രൈമാസത്തിലെ മികവായി.

ഇക്കാലയളവിൽ 17 പുതിയ ശാഖകളും 41 എടിഎമ്മുകളും ബാങ്ക് കൂട്ടിച്ചേർത്തു. ഇതോടെ സെപ്തംബർ 30-ലെ കണക്കനുസരിച്ച് ശാഖകൾ 1124 ഉം എടിഎമ്മുകൾ 1272 ഉം ആയി.

TAGS: Federal Bank |