ഫെഡറൽ ബാങ്കിന് സ്‌കോഷ് സ്മാർട്ട് ടെക്‌നോളജീസ് ഗോൾഡ് അവാർഡ്

Posted on: December 20, 2016

കൊച്ചി : ഫെഡറൽ ബാങ്കിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോം ബിവൈഒഎം (ബി യുവർ ഓൺ മാസ്റ്റർ) 2016 ലെ സ്‌കോഷ് സ്മാർട്ട് ടെക്‌നോളജീസ് ഗോൾഡ് അവാർഡിന് അർഹമായി. ന്യൂഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടന്ന സ്‌കോഷ് സമ്മിറ്റിൽ സ്‌കോഷ് ഗ്രൂപ്പ് ചെയർമാൻ സമീർ കൊച്ചാറിൽ നിന്ന് ഫെഡറൽ ബാങ്ക് ന്യൂഡൽഹി സോണൽ മേധാവിയും ഡിജിഎമ്മുമായ കെ. എ. ബാബുവിന്റെ നേതൃത്വത്തിൽ ബിവൈഒഎം ടീം പുരസ്‌കാരം സ്വീകരിച്ചു. നേരത്തെ 2016 ലെ ഇന്ത്യയിലെ 100 ടോപ് പ്രൊജക്ടുകളുടെ കൂട്ടത്തിൽ ഓൺലൈൻ വായ്പാ പ്ലാറ്റ്‌ഫോമായ ബിവൈഒഎമ്മിനെയും സ്‌കോഷ് ഉൾപ്പെടുത്തിയിരുന്നു.

ഇടപാടുകാർക്ക് വീട്ടിലോ ഓഫീസിലോ ഇരുന്ന് 24 മണിക്കൂറും പേഴ്‌സണൽ ബിവൈഒഎം വഴി വ്യക്തിഗത വായ്പകൾ നേടാനാകും. തത്സമയം വായ്പ തുക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്യും. മൊബൈൽ വഴി ഉപയോഗിക്കാവുന്ന ഫെഡറൽ ബാങ്കിന്റെ വെബ് ആപ്ലിക്കേഷനാണ് ബിവൈഒഎം. വായ്പാവിതരണം മികച്ച ഡിജിറ്റൽ അനുഭവമാക്കി മാറ്റുന്നതിലാണ് ഫെഡറൽ ബാങ്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഡിജിറ്റൽ ബാങ്കിംഗ് മേധാവി കെ. പി. സണ്ണി പറഞ്ഞു.