റിപ്പബ്ലിക്ക് ദിനത്തിന് 10 – 20 % വരെ നിരക്ക് ഇളവുമായി ജെറ്റ് എയർവേസ്

Posted on: January 27, 2018

കൊച്ചി : ജെറ്റ് എയർവേസ് റിപ്പബ്ലിക്ക് ദിനാഘോഷത്തോടനുബന്ധിച്ച് ടിക്കറ്റ് നിരക്കിൽ 10 – 20 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ജനുവരി 29 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ആഭ്യന്തര യാത്ര 2018 ഫെബ്രുവരി ഒന്നു മുതൽ നടത്താം.

ഇന്ത്യയ്ക്കകത്തെ യാത്രയ്ക്ക് ഇക്കണോമി ക്ലാസിൽ 10 ശതമാനവും പ്രീമിയർ ക്ലാസിൽ 20 ശതമാനവും വരെയാണ് ഇളവ്. ഇന്ത്യയിൽനിന്നു വിദേശത്തേയ്ക്കു നേരിട്ടുള്ള ജെറ്റ് എയർവേസിന്റെ ഫ്‌ളൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് നിലവിലുള്ള നിരക്കിൽ 30 ശതമാനം വരെ സൗജന്യം ലഭിക്കും. കൊളംബോ ഒഴികെ അബുദാബി, ലണ്ടൻ, ആംസ്റ്റർഡാം, പാരീസ്, ടൊറൊന്റോ തുടങ്ങിയ ലക്ഷ്യങ്ങളിലേക്കുള്ള ടിക്കറ്റുകൾക്കാണ് ഇളവു ലഭിക്കും.

TAGS: Jet Airways |