ഗൾഫ് സർവീസുകളിൽ ഓണസദ്യയൊരുക്കി ജെറ്റ് എയർവേസ്

Posted on: September 4, 2017

കൊച്ചി : ജെറ്റ് എയർവേസ് തിരുവോണ ദിനമായ സെപ്റ്റംബർ നാലിന് കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകളിൽ അതിഥികൾക്ക് ഫ്‌ളൈറ്റിൽ സദ്യ വിളമ്പി ഓണാഘോഷത്തിൽ പങ്കുചേരുന്നു. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പ്രത്യേകം തയാറാക്കിയ മെനുവിൽ പ്രാതലിന് കൽ അപ്പവും മപ്പാസും ഉൾപ്പെടെയുള്ള വെജിറ്റേറിയൻ വിഭവങ്ങളായിരിക്കും. ലഞ്ചിനും ഡിന്നറിനും അവിയലും ചമ്പ അരിയും സാമ്പാറും ഉൾപ്പെട്ട പരമ്പരാഗത പച്ചക്കറി സദ്യ വിളമ്പും.

കേരളത്തിലെ എല്ലാവരും ഹൃദയത്തിൽ പ്രത്യേകം ഇടം നൽകുന്ന ഒന്നാണ് ഓണമെന്നും അതിഥികൾക്ക് ആകാശത്തും വീട്ടിലെ അനുഭവം പകരുകയാണ് പ്രത്യേക മെനുവിലൂടെയെന്നും ജെറ്റ് എയർവേസ് ചീഫ് കമേഴ്‌സ്യൽ ഓഫീസർ ജയരാജ് ഷൺമുഖം പറഞ്ഞു. ജെറ്റ് എയർവേസിന്റെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും അബുദാബി, ദമാം, ദുബായ്, ദോഹ, മസ്‌ക്കറ്റ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ കേരളത്തിലെ ഏറ്റവും പ്രചാരമുള്ള വിഭവങ്ങൾ ലഭ്യമാകും.

TAGS: Jet Airways |