എയർഏഷ്യ എക്‌സ് മൗറീഷ്യസ് സർവീസ് ആരംഭിച്ചു

Posted on: October 7, 2016

airasia-mru-flight-celebrat

പോർട്ട് ലൂയിസ് : എയർ ഏഷ്യ എക്‌സ് കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് വിമാനസർവീസ് ആരംഭിച്ചു. കുലാലംപൂരിൽ നിന്ന് മൗറീഷ്യസിലേക്ക് (ഡി7 006) ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലും മൗറീഷ്യസിൽ നിന്ന് കുലാലംപൂരിലേക്ക് (ഡി7 007) തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിലുമാണ് സർവീസ്.

ഒക്‌ടോബർ 9 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് സ്റ്റാൻഡേർഡ് സീറ്റുകൾക്ക് 199 മലേഷ്യൻ റിംഗറ്റും പ്രീമിയം ഫ്‌ളാറ്റ് ബെഡുകൾക്ക് 11,599 റിംഗറ്റുമാണ് വൺവേ നിരക്ക്. പ്രമോഷണൽ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 2017 മാർച്ച് 31 വരെയാണ് യാത്രാകാലവധി.

airasia-x-mru-inaugural-fli

മൗറീഷ്യസ് തലസ്ഥാനമായ പോർട്ട്‌ലൂയിസിലെ സർ സീവൂസാഗുർ രാംഗുലാം ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന ആദ്യ ഫ്‌ളൈറ്റിലെ അതിഥികളെ മൗറീഷ്യസ് ടൂറിസം പ്രമോഷൻ അഥോറിട്ടി ഡയറക്ടർ കെവിൻ റാംകിലോൺ സ്വാഗതം ചെയ്തു. മലേഷ്യയിലെ മൗറീഷ്യസ് ഹൈക്കമ്മീഷ്ണർ ഇസോപ്പ് പട്ടേൽ, എയർ ഏഷ്യ എക്‌സ് ചെയർമാൻ ടാൻ ശ്രീ റാഫിദ് അസീസ്, ഗ്രൂപ്പ് സിഇഒ കമറുദ്ദീൻ മെറനൺ, ഡയറക്ടർ ഫാം ലീ ഇ, എയർ ഏഷ്യ നോർത്ത് ഏഷ്യ പ്രസിഡന്റ് കാത് ലീൻ ടാൻ, എയർ ഏഷ്യ എക്‌സ് സിഇഒ ബെന്യാമിൻ ഇസ്മായിൽ തുടങ്ങിയവർ ആദ്യ ഫ്‌ളൈറ്റിലുണ്ടായിരുന്നു.