കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസും എക്‌സ്‌ചേഞ്ച് ഓഫറുമായി ഹോണ്ട

Posted on: August 30, 2018

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സംസ്ഥാനത്തെ ടൂ വീലര്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ സര്‍വീസ് ക്യാമ്പും പ്രത്യേക എക്‌സ്‌ച്ചേഞ്ച് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

പ്രളയക്കെടുതിയില്‍പ്പെട്ട വാഹന ഉടമകളെ സഹായിക്കാന്‍ എല്ലാ അംഗീകൃത ഡീലര്‍മാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലേബര്‍ ചാര്‍ജ് ഒഴിവാക്കണമെന്നും എന്‍ജിന്‍ ഓയില്‍ മാറ്റുന്നതിനുള്ള ചെലവു കമ്പനി വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രളയത്തില്‍പ്പെട്ട വാഹനം പുതിയ വാഹനവുമായി കൈമാറ്റം ചെയ്യാന്‍ താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 2000 രൂപയുടെ പ്രത്യേക ബോണസും വാഗ്ദാനം ചെയ്യുന്നതായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ മിനോരു കാത്തോ പറഞ്ഞു.

ഉപഭോക്താക്കള്‍ക്ക് ഹോണ്ടയുടെ ഏത് അംഗീകൃത സര്‍വീസ് സെന്ററിലും സൗജന്യമായി വാഹന പരിശോധന നടത്താം. ഹോണ്ടയുടെ കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ നമ്പറായ 18001033434ല്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് പ്രളയത്തില്‍പ്പെട്ട വാഹനങ്ങള്‍ എന്റോള്‍ ചെയ്യാം.