ടാറ്റ ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹോണ്ട ടൂവീലേഴ്‌സിന്റ പുതിയ റീട്ടെയില്‍ ഫിനാന്‍സ് പങ്കാളി

Posted on: October 14, 2019

കൊച്ചി: ഇടപാടുകാര്‍ക്ക് വായ്പ സൗകര്യം വിപുലമാക്കുന്നതിനായി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ, ടാറ്റ ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി കൈകോര്‍ക്കുന്നു.

ഇതു സംബന്ധിച്ച ധാരണാപത്രം ഹോണ്ട മോട്ടോര്‍സൈക്കിള്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയയും ടാറ്റ ക്യാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ മാനേജിംഗ് ഡയറക്ടര്‍ കുസല്‍ റോയിയും ഒപ്പു വച്ചു.

ഇതനുസരിച്ച് ഹോണ്ട ഇടപാടുകാര്‍ക്ക് ഇരുചക്രവാഹനത്തിന്റെ വില പൂര്‍ണമായും വായ്പയായി ലഭിക്കും. ആകര്‍ഷകമായ പലിശ നിരക്കില്‍ മുപ്പത്തിയാറു മാസം വരെ തിരിച്ചടവു കാലാവധിയും ലഭിക്കും. കുറഞ്ഞ ഡോക്കുമെന്റില്‍ വളരെ എളുപ്പത്തിലും വേഗത്തിലും ഹോണ്ട ഇടപാടുകാര്‍ക്ക് ടാറ്റ ക്യാപ്പിറ്റല്‍ വായ്പ ലഭ്യമാക്കുകയും ചെയ്യും. ശരാശരി ഒരു വായ്പയില്‍ 5000 രൂപയുടെ സേവിംഗ് ആണ് ഇടപാടുകാരനുണ്ടാകുന്നത്. വളരെ വൈവിധ്യമാര്‍ന്ന ധനകാര്യ ഓപ്ഷനുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്.

”ഉടമസ്ഥാവകാശ ചെലവ് വര്‍ദ്ധിച്ചതോടെ, കൂടുതല്‍ കൂടുതല്‍ ഇരുചക്ര വാഹന ഉപഭോക്താക്കള്‍ അവരുടെ പ്രിയപ്പെട്ട ഇരുചക്ര വാഹനം സ്വന്തമാക്കാന്‍ ഫിനാന്‍സ് ഉപയോഗിക്കുന്നു. ഉടന്‍ തന്നെ ബിഎസ്-ആറിലേക്ക് മാറുന്നതോടെ, വായ്പയിലേക്കുള്ള ഉപഭോക്തൃ മാറ്റം വരും വര്‍ഷത്തില്‍ കൂടുതല്‍ ത്വരിതപ്പെടുത്തുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമായ വായ്പ ഓപ്ഷനുകള്‍ നല്‍കുമെന്ന്,” ഹോണ്ട മോട്ടോര്‍സൈക്കിള്‍ & സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സെയില്‍സ് & മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേറിയ പറഞ്ഞു.

”ഈ പങ്കാളിത്തം ഹോണ്ടയുടെ ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന ധനകാര്യ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരം ഞങ്ങള്‍ക്ക് നല്‍കും. ഞങ്ങളുടെ നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വായ്പ ഓഫറുകളിലൂടെ വളരാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ഹോണ്ട 2 വീലേഴ്സ് ഇന്ത്യയുമായി പരസ്പര പ്രയോജനകരമായ പങ്കാളിത്തം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,” ടാറ്റ ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കുസല്‍ റോയ് പറഞ്ഞു.