നെറ്റ്‌വർക്ക് വിപുലീകരണവുമായി ഹോണ്ട മോട്ടോർ സൈക്കിൾ

Posted on: September 27, 2017

കൊച്ചി : ഇന്ത്യയുടെ ഇരുചക്ര വാഹന വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലുതും വേഗമേറിയതുമായ നെറ്റ്‌വർക്ക് വിപുലീകരണവുമായി ഹോണ്ട ടു വീലേഴ്‌സ് ഇന്ത്യ. കഴിഞ്ഞ രണ്ടര വർഷത്തിനിടെ 2800 പുതിയ വിൽപ്പന കേന്ദ്രങ്ങളാണ് ഹോണ്ട ആരംഭിച്ചത്. ഇക്കാലത്തിനിടെ നെറ്റ്‌വർക്കുകളുടെ എണ്ണം ഇരട്ടിയാക്കിയ ഏക സ്ഥാപനവും ഹോണ്ടയാണ്. ഇതോടെ ഹോണ്ടയുടെ ആകെ ഔട്ട്‌ലററുകളുടെ എണ്ണം 5500 ആയി.

ഉത്തർ പ്രദേശിലെ മിർസാപൂർ കച്ച്വാ ബസാറിൽ 5500 ാമത് ഷോറൂമായ രുദ്ര ഹോണ്ട, ഹോണ്ട മോട്ടോർ സൈക്കിൾ & സ്‌കൂട്ടർ പ്രസിഡണ്ടും സിഇഒയുമായ മിനോരു കാറ്റോ ഉദ്ഘാടനം ചെയ്തു. ഹോണ്ടയുടെ ഇരുചക്രവാഹനങ്ങൾക്കുള്ള വർധിച്ച ആവശ്യകത പരിഗണിച്ച് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഉത്പാദനം കൂട്ടാൻ 9500 കോടിയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇതോടെ 2010-11 ലെ 16 ലക്ഷം യൂണിറ്റിൽ നിന്ന് ഉൽപാദനം 64 ലക്ഷമായി വർധിച്ചു. ഉത്പന്നനിര വികസിപ്പിക്കുന്നതോടൊപ്പം ഡീലർ നെറ്റ്വർക്ക് വിപുലീകരണവും വിപണന തന്ത്രത്തിന്റെ ഭാഗമാണെന്ന് മിനോരു കാറ്റോ പറഞ്ഞു