ഹോണ്ട മോട്ടോർ സൈക്കിൾ വിആർഎസ് പ്രഖ്യാപിച്ചു

Posted on: January 7, 2021


മുംബൈ: ഇരുചക്രവാഹന നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടേഴ്‌സ് ഇന്ത്യ (എച്ച്.എം.എസ്.ഐ.) ജീവനക്കാര്‍ക്കായി വി.ആര്‍.എസ്. പദ്ധതി പ്രഖ്യാപിച്ചു.

40 വയസ്സിനുമുകളില്‍ പ്രായമുള്ളവര്‍ അല്ലെങ്കില്‍ പത്തുവര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് പദ്ധതിയില്‍ അപേക്ഷിക്കാനാവുക. ജനുവരി അഞ്ചുമുതല്‍ 23 വരെയാണ് വി.ആര്‍.എസിന് അപേക്ഷിക്കാനാവുക.