യൂറോ 6 എൻജിൻ : അശോക് ലേലാൻഡും ഹിനോ മോട്ടോഴ്‌സുമായി ധാരണ

Posted on: November 27, 2017

കൊച്ചി : യൂറോ 6 മാനദണ്ഡമനുസരിച്ചുളള എൻജിനുകൾ നിർമ്മിക്കുന്നതിന് ജപ്പാനിലെ ഹിനോ മോട്ടോഴ്‌സുമായി അശോക് ലേലാൻഡ് ധാരണയിലെത്തി. ഹിനോയുടെ സാങ്കേതിക വിദ്യഅശോക് ലേ്‌ലാൻഡ് ഉപയോഗിക്കും. അശോക് ലേലാൻഡ് എൻജിൻ നിർമാണവുമായി ബന്ധപ്പെട്ട് 1986 മുതൽ ഹിനോയുമായി സഹകരിക്കുന്നുണ്ട്.

ഹിനോയുമായുള്ള ബന്ധത്തിൽ വിശ്വസിക്കുന്നുവെന്ന് അശോക് ലേലാൻഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിനോദ് കെ ദസരി പറഞ്ഞു. ആഗോള തലത്തിൽ തന്നെ മികച്ച ഉത്പന്നങ്ങൾ നിർമ്മിക്കാൻ പരസ്പര സഹകരണത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരു കമ്പനികളുടെയും ശക്തി വർധിപ്പിക്കാൻ ഈ ബന്ധത്തിലൂടെ സാധിക്കുമെന്ന് ഹിനോ മോട്ടോഴ്‌സ് പ്രസിഡന്റും സിഇഒയുമായ യോഷിയോ ഷിമോ പറഞ്ഞു.