പുതിയ ഫോർ സിലിണ്ടർ പോർഷെ മകാൻ വിപണിയിൽ

Posted on: November 17, 2016

porsche-macan-suv-launch-bi

കൊച്ചി : പോർഷെയുടെ പുതിയ ഫോർ സിലിണ്ടർ കോംപാക്ട് എസ് യു വി – മകാൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.0 ലിറ്റർ ടർബോ എൻജിൻ 5000-6800 ആർപിഎമ്മിൽ 252 എച്ച് പി കരുത്തും 1600-4500 ആർപിഎമ്മിൽ ആർപിഎമ്മിൽ 370 എൻഎം ടോർക്കും പ്രദാനം ചെയ്യും. പരമാവധി വേഗം മണിക്കൂറിൽ 229 കിലോമീറ്റർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടത് 6.5 സെക്കൻഡുകൾ മാത്രം.

സെവൻ സ്പീഡ് പിഡികെ ഡ്യുവൽ ക്ലച്ച് ഗിയർ ട്രാൻസ്മിഷൻ, ന്യൂജനറേഷൻ പോർഷെ കമ്യൂണിക്കേഷൻസ് മാനേജ്‌മെന്റ് (പിസിഎം), പോർഷെ ട്രാക്ഷൻ മാനേജ്‌മെന്റ് (പിടിഎം), ഓട്ടോമാറ്റിക് ബ്രേക്ക് ഡിഫറൻഷ്യൽ (എബിഡി), ആന്റി സ്ലിപ് റെഗുലേഷൻ (എഎസ്ആർ), ഇലക്‌ട്രോണിക് നിയന്ത്രിത പോർഷെ ആക്ടീവ് സസ്‌പെൻഷൻ മാനേജ്‌മെന്റ് (പിഎഎസ്എം), ഷോക്ക് അബ്‌സോർബർ അഡ്ജസ്റ്റ്‌മെന്റ് സിസ്റ്റം, 18 ഇഞ്ച് വീൽസ് തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ.

പോർഷെ മകാൻ ന്റെ മുംബൈയിലെ എക്‌സ്‌ഷോറൂം വില 76.84 ലക്ഷം രൂപ. മക്കാൻ നിരയിലെ പുതിയ ഫോർ സിലിണ്ടർ മക്കാൻ കോംപാക്ട് എസ് യു വി ശ്രേണിയെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് പോർഷെ ഇന്ത്യ ഡയറക്ടർ പവൻ ഷെട്ടി പറഞ്ഞു.