ഹോണ്ട ബിആർ-വിക്ക് 9,000 ബുക്കിംഗ്

Posted on: June 10, 2016

Honda-BR-V-white-Big

ന്യൂഡൽഹി : ഹോണ്ട ബിആർ-വിക്ക് ഒരു മാസത്തിനിടെ 9,000 ബുക്കിംഗ് ലഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രമൺ കുമാർ ശർമ്മ പറഞ്ഞു. മെയ് 5 നാണ് ഹോണ്ട ബിആർ-വി വിപണിയിൽ അവതരിപ്പിച്ചത്.

പെട്രോൾ കാറുകളുടെ വില്പന വർധിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വില്പനയിൽ 0 ശതമാനം ഡീസൽ കാറുകളും 60 ശതമാനം പെട്രോൾ കാറുകളുമായിരുന്നു. നടപ്പ് വർഷം പെട്രോൾ കാറുകളുടെ വില്പന 72 ശതമാനമായി വർധിക്കുമെന്നും അദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.