പുതുമകളുമായി മഹീന്ദ്ര ടിയുവി 300

Posted on: May 13, 2016

Mahindra-TUV300-Verve-Blue-

മുംബൈ : മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കോംപാക്ട് എസ് യു വിയായ ടിയുവി 300 ന്റെ പുതിയ വേരിയന്റ് അവതരിപ്പിച്ചു. ടി എട്ട്, ടി എട്ട് എഎംടി മോഡലുകളിൽ ഉയർന്ന എൻജിൻ ശേഷിയാണ് പ്രത്യേകത. മുംബൈയിലെ എക്‌സ് ഷോറൂം വില 8.87 ലക്ഷം രൂപ മുതലാണ്.

ഒട്ടേറെ പുതുമകളുമായാണ് ഇവ പുറത്തിറക്കിയിരിക്കുന്നത്. പുതിയ എംഹോക്ക് എൻജിൻ 100 ബിഎച്ച്പി കരുത്തും, വർദ്ധിച്ച 240 എൻഎം ടോർക്കും ലഭ്യമാക്കും. പരിഷ്‌ക്കരിച്ച ഓട്ടോമാറ്റഡ് മാനുവൽ ട്രാൻസ്മിഷൻ സാങ്കേതികത നൽകുന്ന ആദ്യ ഇന്ത്യൻ എസ് യു വിയായ ടിയുവി 300 കൈകാര്യം ചെയ്യൽ കൂടുതൽ സ്മൂത്തും ആയാസ രഹിതവുമാക്കിയിട്ടുണ്ട്.

ഇന്ത്യൻ റോഡുകളിൽ 25,000 ൽ അധികം ടിയുവി 300 വാഹനങ്ങൾ ഉള്ള ഈ വേളയിൽ ഉപഭോക്താക്കളുടെ ആശയങ്ങളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് കൂടുതൽ കരുത്തുള്ള മോഡലുകൾ ഇറക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ പ്രവീൺ ഷാ പറഞ്ഞു.