ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒ ബൈ താമര

Posted on: December 7, 2021

തിരുവനന്തപുരം : ട്രീ ലൈറ്റിംഗ് ചടങ്ങുകളോടെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഒ ബൈ താമര. താമര ലീഷര്‍ എക്സ്പീരിയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും ഡയറക്ടറുമായ ശ്രുതി ഷിബുലാലിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ പരിപാടിയില്‍ സന്നിഹിതരായി. അതിഥികള്‍ക്കായി ശ്രുതി ഷിബുലാല്‍ ക്രിസ്തുമസ് സന്ദേശം പങ്കിട്ടു.

വിവിധതരം നക്ഷത്രങ്ങള്‍, കരോള്‍ ഗാനങ്ങള്‍, വ്യത്യസ്ത രുചിക്കൂട്ടുകള്‍ എന്നിവയുടെ അകമ്പടിയോടെയായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. തദ്ദേശ നിര്‍മ്മിത ഗിഫ്റ്റ് ഹാംപറുകളും ഇവിടെ ലഭിക്കും. ഇതോടൊപ്പം ഒ ബൈ താമരയിലെ സിഗ്നേച്ചര്‍ ക്രിസ്തുമസ് കേക്ക് അടക്കം ഇഷ്ട ഫില്ലിങ്ങുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.

കൂടാതെ നിരവധി ക്രിസ്തുമസ് പാക്കേജുകളും ഒ ബൈ താമരയില്‍ തയ്യാറായിക്കഴിഞ്ഞു. ഷെഫ് സുരേഷ് കുമാറിന്റെ നസ്രാണി വിഭവങ്ങള്‍, മംഗോളിയന്‍ ലൈവ് ഗ്രില്‍, നോര്‍ത്ത് ഇന്ത്യന്‍, സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ലൈവ് മ്യൂസിക്, കലാപരിപാടികള്‍ എന്നിങ്ങനെ വിവിധതരം വിഭവങ്ങളാണ് ഒ ബൈ താമരയില്‍ ക്രിസ്തുമസ് ആഘോഷിക്കാനായി ഒരുക്കിയിരിക്കുന്നത്.

TAGS: O By Thamara |