ബിസിനസ് സഞ്ചാരികള്‍ക്കായി ഓ ബൈ താമരയുടെ ‘ദി എലിവേഷന്‍ സ്പാ

Posted on: February 12, 2021

തിരുവനന്തപുരം: ബിസിനസ് സഞ്ചാരികള്‍ക്ക് വെല്‍നെസ് സ്പായുമായി ഓ ബൈ താമരയുടെ ‘ദി എലിവേഷന്‍ സ്പാ’. വിദഗ്ധരായ സ്പാ സ്പെഷ്യലിസ്റ്റുകളുടെ സേവനത്തിനൊപ്പം പ്രകൃതിദത്തമായ സ്പാ ഉത്പന്നങ്ങള്‍, പ്രത്യേക ചികിത്സാ മുറികള്‍, പരമ്പരാഗത ചികിത്സാരീതികള്‍ എന്നിവയാണ് ദി എലിവേഷന്‍ സ്പായുടെ പ്രത്യേകത.

ആയുര്‍വേദ- വെസ്റ്റേണ്‍ സ്പായാണ് ചെയ്യുന്നത്. സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കാന്‍ പ്രത്യേകം ചികിത്സാ മുറിയും ഷവര്‍ ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്.

അത്യാധുനിക ഫിറ്റ്നസ് സെന്റര്‍, കോള്‍ഡ് ഷവര്‍, സ്റ്റീം ഷവര്‍, സോനാ, ജക്കുസികള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. കൂടാതെ പെഡിക്യൂര്‍, മാനിക്യൂര്‍ സ്റ്റേഷന്‍, മികച്ച സലൂണ്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

 

TAGS: O By Thamara |