കോക്‌സ് ആൻഡ് കിംഗ്‌സിന് ക്യാമ്പ് റംബഗിൽ ഉല്ലാസയാത്രാ കേന്ദ്രം

Posted on: December 21, 2014

Cox-&-Kings-PGL-Camp-Rumbug

കോക്‌സ് ആൻഡ് കിംഗ്‌സിന് ഓസ്‌ട്രേലിയയിലെ ക്യാമ്പ് റംബഗിൽ പുതിയ ഉല്ലാസയാത്രാ കേന്ദ്രം തുറന്നു. കോക്‌സ് ആൻഡ് കിംഗ്‌സ് ഗ്രൂപ്പിലെ പ്രോമിത്തിയോൺ ഹോൾഡിംഗ്‌സ് (യു കെ) ലിമിറ്റഡ് ആണ് ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ കേന്ദ്രം റംബഗിൽ തുറന്നിട്ടുള്ളത്. മെൽബണിൽ നിന്ന് കാറിൽ രണ്ടു മണിക്കൂർ യാത്രചെയ്താൽ എത്താൻ കഴിയുന്ന ഗാംഭീര്യമാർന്ന സൗത്ത് ഗിപ്‌സ്‌ലാൻഡിലാണ് ക്യാമ്പ് റംബഗ്.

വിൽസൺസ് പ്രൊമോടൊറി നാഷണൽ പാർക്കിലേക്കു മികച്ച ദർശനമേകുന്ന 200 ഏക്കർ മഴക്കാടുകൾ ഈ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. 260 സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.

പി ജി എല്ലിന്റെ കീഴിൽ ഓസ്‌ട്രേലിയയിലെ ആദ്യത്തെ കേന്ദ്രം കാമ്പസ്പി ഡൗൺസിലാണ്. മെൽബണിൽ നിന്ന് കാറിൽ ഒരു മണിക്കൂർ കൊണ്ട് എത്താൻ കഴിയുന്ന ഇവിടെ 350 സഞ്ചാരികൾക്കുള്ള സൗകര്യങ്ങളാണുള്ളത്. പി ജി എല്ലിന് യു കെ യിലും യൂറോപ്പിലും ഓസ്‌ട്രേലിയയിലുമായി ഇപ്പോൾ 25 കേന്ദ്രങ്ങളുണ്ട്.