കേരളത്തിലെ മികച്ച ഹോട്ടലുകള്‍ക്ക് പുരസ്‌കാരവുമായി മെയ്ക്ക് മൈ ട്രിപ്പ്

Posted on: October 17, 2019

കൊച്ചി :  ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക്ക്മൈട്രിപ്പ് ലിമിറ്റഡ് തങ്ങളുടെ വാര്‍ഷിക ഹോട്ടല്‍ പുരസ്‌കാര പരിപാടിയായ സ്റ്റാര്‍ പാര്‍ട്ണര്‍ അവാര്‍ഡ്സ് കൊച്ചിയില്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍, അക്കോമഡേഷന്‍ രംഗത്ത് ഇന്ത്യയില്‍ നേതൃസ്ഥാനത്തുള്ള കമ്പനി സ്റ്റാര്‍ പാര്‍ട്ണര്‍ അവാര്‍ഡ് വഴി യാത്രക്കാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും, മെയ്ക്ക്മൈട്രിപ്പിലും ഗോഐബിബോയിലും ഉയര്‍ന്ന റാങ്കിങ്ങുമുള്ള ഹോട്ടലുകളെ ആദരിക്കുകയാണ്.

കേരളത്തിലെ ടൂറിസം പ്രളയത്തിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ച് വരുകയാണ്. ഇത് ഇത് ടൂറിസം ബോര്‍ഡിന്റെയും ഹോട്ടല്‍ വ്യവസായത്തിന്റെയും സംയുക്തമായ പരിശ്രമങ്ങളുടെ ഫലമായാണ്. സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ദാതാവ് എന്ന നിലയില്‍ ഈ മേഖലയില്‍ വളര്‍ച്ച നേടാന്‍ ഇത് വലിയ തോതില്‍ സഹായിച്ചു. പാര്‍ട്ണര്‍ അവാര്‍ഡ് വഴി ഞങ്ങളുടെ വിലപ്പെട്ട ഹോട്ടല്‍ പാര്‍ട്ണര്‍മാരെ ആദരിക്കാനും പുരസ്‌കാരം നല്‍കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവര്‍ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് മികച്ച യാത്ര, ആതിഥേയ അനുഭവം നല്‍കുന്നതിന് വേണ്ടി നിരന്തരം പരിശ്രമിക്കുന്നു’, മിസ്റ്റര്‍. രാഹുല്‍ ഖാണ്ഡേല്‍വാള്‍, സീനിയര്‍ വൈസ് പ്രസിഡണ്ട്, ഡൊമെസ്റ്റിക് ഹോട്ടല്‍സ് പറഞ്ഞു.

മെയ്ക്ക് മൈ ട്രിപ്പ് ചെയിന്‍ വിഭാഗത്തില്‍ ഐബിസ് കൊച്ചി സിറ്റി സെന്റര്‍, ട്രിഡന്റ് കൊച്ചി മിഡ്‌സ്‌കെയില്‍, ക്രൗണ്‍ പ്ലാസ കൊച്ചി, താജ് മലബാര്‍ റിസോര്‍ട്ടും സ്പായും പുരസ്‌കാരം നേടി.

കേരളത്തില്‍ ടൂറിസം ശക്തിപ്പെടുത്താനുള്ള കമ്പനിയുടെ തുടര്‍ച്ചയായ പരിശ്രമങ്ങളുടെ ഭാഗമായി വരാനിരിക്കുന്ന മാസങ്ങളില്‍ ഹോട്ടലുകളിലും, ഹോംസ്റ്റേകള്‍, ഗസ്റ്റ്ഹൗസുകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, വില്ലകള്‍ പോലുള്ള വിവിധ താമസ സൗകര്യങ്ങളിലേക്ക് തങ്ങളുടെ സാന്നിധ്യം വികസിപ്പിക്കുന്നതില്‍ മെയ്ക്ക്മൈട്രിപ്പ് ശ്രദ്ധയൂന്നും – ഇത് വിവിധ യാത്രാലക്ഷ്യങ്ങളുമായെത്തുന്ന യാത്രക്കാര്‍ക്ക് കൂടുതല്‍ താമസ സൗകര്യങ്ങള്‍ ലഭ്യമാക്കും.

TAGS: Make My Trip |