സൈനികർക്ക് ഫ്രീഡം ഓഫറുമായി താജ് ഹോട്ടൽസ്

Posted on: August 11, 2019

കൊച്ചി : താജ് ഹോട്ടൽസ് 73 ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സൈനികർക്കായി പ്രത്യേക ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഇപ്പോൾ സർവീസിലുള്ളതും റിട്ടയർ ചെയ്തതുമായ ഇന്ത്യൻ സൈനികർക്ക് ഓഫർ ലഭ്യമാണ്.

ഓഗസ്റ്റ് 15 വരെയുള്ള എല്ലാ റൂം ബുക്കിംഗുകൾക്കും സൈനികർക്ക് 50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ഒക്ടോബർ 15 വരെയുള്ള യാത്രാ തീയതികൾക്ക് ഈ ഓഫർ ബാധകമാണ്. കൂടാതെ ഒക്ടോബർ 15 വരെ ഫുഡ് ആൻഡ് ബീവറേജസിലും 10 ഗസ്റ്റുകൾക്കുൾപ്പെടെ 50 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും. ജീവ സ്പായിൽ 25 ശതമാനവും താജ് ഖസാന സ്റ്റോറിൽ 10 ശതമാനവും ഡിസ്‌ക്കൗണ്ട് ലഭിക്കും. ഇന്ത്യൻ ഹോട്ടൽ കമ്പനിയുടെ 130 ലധികം ഹോട്ടലുകളിൽ ഫ്രീഡം ഓഫർ ലഭ്യമാണ്.