കൊച്ചിയില്‍ ഐ എച്ച് സി എലിന്റെ നാലാമത്തെ ജിഞ്ചര്‍ ഹോട്ടല്‍

Posted on: February 11, 2023

കൊച്ചി : കൊച്ചിയില്‍ തങ്ങളുടെ നാലാമത്തെ ജിഞ്ചര്‍ ഹോട്ടലിനു തുടക്കം കുറിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ് (ഐ എച്ച് സി എല്‍). ഇതോടെ കൊച്ചി നഗരത്തില്‍ ഐ എച്ച് സി എല്ലിന് കീഴില്‍ ജിഞ്ചര്‍ ബ്രാന്‍ഡ് ഹോട്ടലുകള്‍ ഉള്‍പ്പടെ ആറ് ഹോട്ടലുകളാണുള്ളത്. ലീസ് അടിസ്ഥാനത്തിലാണ് പുതിയ ഹോട്ടല്‍ തുറന്നിട്ടുള്ളത്.

‘ഐ എച്ച് സി എല്ലിന് കേരളവുമായി ദീര്‍ഘനാളത്തെ ബന്ധമുണ്ട്. ഐ എച്ച് സി എല്ലിന്റെ എല്ലാ ബ്രാന്‍ഡുകളും ഇന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. കൊച്ചി എന്ന് പറയുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ മെട്രോപോളിറ്റന്‍ നഗരം എന്നതിലുപരി കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്. നിലവിലുള്ള ഐ എച്ച് സി എല്‍ സ്ഥാപനങ്ങളിലേക്ക് പുതിയ ജിഞ്ചര്‍ ഹോട്ടലും കൂടി വരുമ്പോള്‍ വിപണിയില്‍ അത് വന്‍ മുന്നേറ്റത്തിന് വഴിയൊഴുക്കും. ഈ സംരംഭത്തിന് ഹോട്ടല്‍ പേള്‍ ഡ്യൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ ഐ എച്ച് സി എല്ലിന്റെ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുമാ വെങ്കിടേഷ് പറഞ്ഞു.

കേരളത്തിന്റെ വാണിജ്യ ജില്ലയായ എറണാകുളത്തിന്റെ ഹൃദയഭാഗമായ എംജി റോഡിലാണ് 73-ഓളം മുറികളുള്ള ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്കും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും അധിക ദൂരമില്ല. നീന്തല്‍ കുളം, ഫിറ്റ്‌നസ് സെന്റര്‍, ഇന്ത്യയിലെയും വിദേശത്തേയും രുചിയേറുന്ന ഭക്ഷണങ്ങള്‍ ഒരുക്കുന്ന ക്യുമിന്‍ എന്ന പേരോട് കൂടിയ ഡേ ഡൈനര്‍, തുടങ്ങിയവയാണ് സവിശേഷതകള്‍.

‘നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജിഞ്ചര്‍ ഹോട്ടല്‍ കൊച്ചിക്ക് മനോഹാരിത നല്‍കുന്നു.ഐ എച്ച് സി എല്ലിന്റെ പ്രസിദ്ധമായ സേവന ധാര്‍മികതയുടെയും വിശാലമായ വിതരണ ശൃംഖലയുടെയും അടിസ്ഥാനത്തില്‍ അവരുമായുള്ള സഹകരണത്തില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,’ പേള്‍ ഡ്യൂണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കെ എം അബ്ദുള്‍ ലത്തീഫ് പറഞ്ഞു.

കൊച്ചിയിലെ പുതിയ ഹോട്ടലിന്റെ വരവോടുകൂടി ഐ എച്ച് സി എല്ലിന്റെ കീഴില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം താജ്, സെലെക്ഷന്‍സ്, വിവാന്ത, ജിഞ്ചര്‍ എന്നിവ അടക്കം 16 ഹോട്ടലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നാല് ഹോട്ടലുകള്‍ നിര്‍മ്മാണ ഘട്ടത്തിലുമാണ്.

 

TAGS: IHCL |