ലാഡറിന്റെ ആദ്യ ഹോട്ടല്‍ സംരംഭം തിരുവന്തപുരത്ത്

Posted on: June 11, 2019

കോഴിക്കോട് : കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് സഹകരണ സംഘത്തിന്റെ (ലാഡര്‍) ആദ്യ ഹോട്ടല്‍ സംരംഭം തിരുവന്തപുരത്ത് ആരംഭിക്കുന്നു.

തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ ആരംഭിക്കുന്ന ത്രീ സ്റ്റാര്‍ ഹോട്ടലായ ദി ടെറസ് 12 ന് നാലിന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും ടി. പി. രാമകൃഷ്ണനും ചേര്‍ന്ന് ഉത്ഘാടനം ചെയ്യും.

കോഴിക്കോട്, ഒറ്റപ്പാലം, മഞ്ചേരി, തിരുവന്തപുരം എന്നിവിടങ്ങളില്‍ ബിസിനസ് ബജറ്റ് ഹോട്ടലുകളും സപ്ത എന്നപേരില്‍ സഹകരണ മേഖലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടല്‍ വയനാട്ടിലും നിര്‍മിക്കുമെന്ന് ലാഡര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ അറിയിച്ചു.

TAGS: Ladder |