ലാഡറിന്റെ പാലക്കാട് ശാഖ ഉദ്ഘാടനം 21-ന്

Posted on: February 19, 2020

പാലക്കാട് : റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രഥമ ഫെഡറല്‍ സഹകരണ സംഘമായ കേരള ലാന്‍ഡ് റിഫോംസ് ആന്‍ഡ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ലാഡര്‍) പാലക്കാട് ബ്രാഞ്ച് ഓഫീസ് 21- ന് പ്രവര്‍ത്തനമാരംഭിക്കും.

കല്‍ണ്ഡപം ബൈപ്പാസ് റോഡിലെ കൊപ്പം സിഗ്നല്‍ ജംഗ്ഷന് സമാപമാണ് ഓഫീസ്. രാവിലെ 11 ന് മുന്‍ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.
മുന്‍ എം. പി. എന്‍. എന്‍. കൃഷ്ണദാസ് ആദ്യനിക്ഷേപം സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ സി. എന്‍. വിജയകൃഷ്ണന്‍, ഡയറക്ടര്‍ ഇ. പി. പ്രമോദ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജില്ലയില്‍ 20 നിലകളടങ്ങുന്ന ഒറ്റപ്പാലം ലാഡര്‍ തറവാട് ഉള്‍പ്പെടെ മൂന്ന് പ്രോജക്ടുകള്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം, എറണാകുളം, ഒറ്റപ്പാലം, മഞ്ചേരി സുല്‍ത്താന്‍ബത്തേരി എന്നിവിടങ്ങളില്‍ ബ്രാഞ്ചുകളുള്ള ലാന്‍ഡ് നിലവില്‍ 1.505 അംഗങ്ങളും 382 കോടി രൂപ ഓഹരി മൂലധനവും 353.83 കോടി രൂപയുടെ നിക്ഷേപവുമുണ്ടെന്ന് അവര്‍പറഞ്ഞു.

TAGS: Ladder |