കൊച്ചി മാരിയറ്റ് ഹോട്ടലിന് കേരള ടൂറിസം അവാർഡ്

Posted on: December 27, 2017

കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വർഷത്തെ കേരള ടൂറിസം അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ ആനന്ദ് ഗണേശൻ, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ഏറ്റുവാങ്ങുന്നു. സഹകരണ- ടൂറിസം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ സമീപം.

കൊച്ചി : കേരളത്തിലെ മികച്ച പഞ്ചനക്ഷത്ര ഹോട്ടലിനുള്ള 2015-16 വർഷത്തെ കേരള ടൂറിസം അവാർഡിന് കൊച്ചി മാരിയറ്റ് ഹോട്ടൽ അർഹമായി. തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സംഘടിപ്പിച്ച ചടങ്ങിൽ കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനേജർ ആനന്ദ് ഗണേശൻ, ലുലു ഗ്രൂപ്പ് മീഡിയാ കോ ഓർഡിനേറ്റർ എൻ ബി സ്വരാജ് എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

ദൈവത്തിന്റെ സ്വന്തം നാടിന്റെ അഭിവൃദ്ധിക്കായി മാരിയറ്റ് ഹോട്ടൽ നടത്തുന്ന പരിശ്രമങ്ങൾക്ക് ലഭിച്ച ഈ അംഗീകാരമാണിതെന്നും കൊച്ചി മാരിയറ്റിലെ ടീമിനെയാകെ ഈ പുരസ്‌കാരം ആവേശം കൊള്ളിക്കുകയാണെന്നും ജനറൽ മാനേജർ ആനന്ദ് ഗണേശൻ പറഞ്ഞു. ഹോട്ടൽ മാരിയറ്റ് നൽകുന്ന ലോകനിലവാരത്തിലുള്ള സേവനത്തിനും ഏറ്റവും മികച്ച ആതിഥേയത്വത്തിനുമുള്ള ഏറ്റവും നല്ല തെളിവു കൂടിയാണ് ഈ പുരസ്‌കാരമെന്ന് അദ്ദേഹം വ്യക്തമാക്കി.

മാരിയറ്റ് ഇന്റർനാഷണലിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി മാരിയറ്റ് ഹോട്ടൽ 2014 ഡിസംബർ 21ന് പ്രവർത്തനമാരംഭിച്ച ശേഷം ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 12,000 അതിഥികളെ സ്വീകരിച്ചിട്ടുണ്ട്. യു എ ഇ, യു കെ, യു എസ് എ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സന്ദർശകർ എത്തിയത്. ലക്ഷ്വറി കാർ ലോഞ്ചിംഗ്, ഔട്ട്‌ഡോർ കാറ്ററിംഗ്, സിനിമകളുടെ ലോഞ്ചിംഗ്, കോർപറേറ്റ് കോൺഫറൻസുകൾ തുടങ്ങി ദേശീയവും അന്തർദേശീയവുമായ നിരവധി കോൺഫറൻസുകൾക്ക് ആതിഥ്യം വഹിച്ചു. കേരള ബ്ലാസ്റ്റേഴ്‌സ് ടീം താമസത്തിനായി തിരഞ്ഞെടുത്തത് കൊച്ചി മാരിയറ്റാണ്. സച്ചിൻ ടെണ്ടുൽക്കർ, നിതാ അംബാനി, ദീപിക പദുകോൺ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, കത്രീന കൈഫ് തുടങ്ങി നിരവധി വി ഐ പികൾക്ക് കൊച്ചി മാരിയറ്റ് ആതിഥ്യമരുളി.

കേരളത്തിലെ ആദ്യത്തെതും ഏറ്റവും വലുതുമായ ജിഞ്ചർ ബ്രെഡ് ഹൗസ്, ഗസ്റ്റ് ബഗ്ഗി റൈഡ്, ആഡംബര വാഹന ഡ്രൈവർമാരുടെ സേവനം തുടങ്ങിയവ മാരിയറ്റ് ലഭ്യമാണ്. ലാപ് സൈസ് സ്വിമ്മിംഗ് പൂൾ, പ്രശസ്തമായ ക്വാൻ സ്പാ, സുസജ്ജമായ ഫിറ്റ്‌നസ് സെന്റർ എന്നിവയും മാരിയറ്റിന്റെ സവിശേഷതയാണ്.

TAGS: Kochi Marriot |