28
Sunday
April 2024
April 2024
ജിദ്ദയിൽ ഇന്റർനാഷണൽ ടൂറിസം & ട്രാവൽ എക്സിബിഷൻ
Posted on: February 3, 2016
ജിദ്ദ : ജിദ്ദ ഇന്റർനാഷണൽ ടൂറിസം & ട്രാവൽ എക്സിബിഷൻ ഫെബ്രുവരി 3 മുതൽ അഞ്ച് വരെ ജിദ്ദ ഹിൽട്ടൺ കൺവെൻഷൻ സെന്ററിൽ നടക്കും. സൗദി സമയം ഇന്നു വൈകുന്നേരം ആറു മുതലാണ് പ്രദർശനം ആരംഭിക്കുന്നത്.
ഹോട്ടലുകൾ, എയർലൈനുകൾ, ടൂർ ഓപ്പറേറ്റേഴ്സ്, ട്രാവൽ ഏജൻസികൾ തുടങ്ങി ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ 150 ലേറെ സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കെടുക്കും. അബുദാബി ടൂറിസം & കൾച്ചർ അഥോറിട്ടിയാണ് മേളയുടെ മുഖ്യ സ്പോൺസർ.
Trending News