May 2024
ലുലു ഇന്റർനാഷണൽ ട്രാവൽ & ടൂറിസത്തിന് അവാർഡ്
Posted on: September 27, 2015
ന്യൂഡൽഹി : ലുലു ഗ്രൂപ്പിന്റെ ഭാഗമായ ലുലു ഇന്റർനാഷണൽ ട്രാവൽ & ടൂറിസത്തിന് മികച്ച ഓവർസീസ് (വെസ്റ്റ് ഏഷ്യ & ആഫ്രിക്ക റീജൺ) ടൂർ ഓപറേറ്റർക്കുള്ള ദേശീയ ടൂറിസം അവാർഡ്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ് ട്രപതി പ്രണാബ് കുമാർ മുഖർജി അവാർഡ് സമ്മാനിച്ചു. ലുലു ഗ്രൂപ്പ് കമേഴ്സ്യൽ മാനേജർ അഭിലാഷ് വലിയവളപ്പിൽ, ലുലു ഇന്റർനാഷണൽ ട്രാവൽസ് സെയിൽസ് & മാർക്കറ്റിംഗ് മാനേജർ ബൈജു നായർ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
ഇന്ത്യ ഗവൺമെന്റിന്റെ അവാർഡിലൂടെ തങ്ങൾ കൂടുതൽ ബഹുമാനിതരായിരിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. മിഡിൽഈസ്റ്റിലും ആഫ്രിക്കയിലും ഇന്ത്യൻ ടൂറിസത്തിന് കൂടുതൽ പ്രോത്സാഹനം നൽകാൻ ലുലു ഇന്റർനാഷണൽ ട്രാവൽസ് പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി
കണ്ടംകുളത്തി വൈദ്യശാലയുടെ പുതിയ കോര്‍പറേറ്റ് ഓഫീസ് ഉദ്ഘാടനം മെയ് 6ന്
സംസ്ഥാനത്ത് 22 ലക്ഷം 5 ജി വരിക്കാരുമായി എയര്‍ടെല്‍
കെബിസി ഗ്ലോബല്‍ ഓഹരികള്‍ കരസ്ഥമാക്കി മിനര്‍വ വെഞ്ച്വേഴ്സ് ഫണ്ട്
പങ്കാളിത്ത ഉത്പ്പന്നങ്ങള്‍ക്ക് 1383 കോടി ബോണസ് പ്രഖ്യാപിച്ച് ബജാജ് അലയന്‍സ് ലൈഫ്