സാംസംഗ് ഗാലക്‌സി എസ്24 സീരീസ് വില്പന തുടങ്ങി

Posted on: February 5, 2024

കൊച്ചി : മെയ്ഡ് ഇന്‍ ഇന്ത്യ ക്യാംപെയ്‌നിന്റെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മിച്ച സാംസംഗ് ഗാലക്‌സി എസ്24 മോഡലുകളുടെ ഔദ്യോഗിക വില്പന രാജ്യത്ത് ആരംഭിച്ചു. തത്സമയ തര്‍ജമ, ഇന്റര്‍പ്രെറ്റര്‍, ചാറ്റ് അസിസ്റ്റ്, നോട്ട് അസിസ്റ്റ്, ട്രാന്‍സ്‌ക്രിപ്റ്റ് അസിസ്റ്റ് ഫീച്ചറുകളോടെയാണ് ഇത് എത്തുന്നത്.

എഐ അധിഷ്ഠിതമായ സാംസംഗ് കീബോര്‍ഡ് തത്സമയം 13 ഭാഷകളില്‍ തര്‍ജമ ചെയ്യാന്‍ സാധിക്കും. കാറുകളിലെ ആന്‍ഡ്രോയ്ഡ് ഓട്ടോയില്‍ വരുന്ന സന്ദേശങ്ങള്‍ ഗ്രഹിക്കുകയും പ്രസക്തമായ മറുപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഉപഭോക്താക്കള്‍ക്ക് 24 മാസം വരെയുള്ള നോ കോസ്റ്റ് ഇഎംഐ ലഭ്യമാണ്.

ഗാലക്‌സി എസ്24 അള്‍ട്രാ, ഗാലക്‌സി എസ്24പ്ലസ് മോഡലുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 12,000 രൂപയുടെ ആനുകൂല്യവും ഗാലക്‌സി എസ്24 വാങ്ങുന്നവര്‍ക്ക് 10,000 രൂപയുടെ ആനുകൂല്യവും ലഭിക്കും.