സാംസംഗ് എസ്24 വിപണിയില്‍

Posted on: January 20, 2024

കൊച്ചി : സാംസംഗിന്റെ പുതിയ മൊബൈല്‍ ഫോണ്‍ സീരീസ് ഗാലക്‌സി എസ് 24 പുറത്തിറക്കി. എസ് 24 സീരീസ് ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് കമ്പനി അറിയിച്ചു. ആഭ്യന്തര വില്പനയ്ക്കും കയറ്റുമതിക്കും ആയിട്ടാകും ഇത്. നോയിഡയിലെഫാക്ടറിയിലാണ് നിര്‍മാണം. എസ്24, എസ്24പ്ലസ്, എസ്24 അള്‍ട്രാഎന്നീ മോഡലുകളാണ് സീരീസിലുള്ളത്. 6.8 ഇഞ്ച് ഡൈനാമിക് അമോഡ് ഡിസ്‌പ്ലേ, 200 മെഗാപിക്‌സല്‍ ക്യാമറ എന്നിവയുണ്ട്.

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാന്‍ നിര്‍മിത ബുദ്ധി ആധാരമായ പ്രോവിഷ്വല്‍ എന്‍ജിന്‍ മറ്റൊരു സവിശേഷതയാണ്. കോളുകള്‍, മെസേജുഷകളില്‍ തത്സമയം പരിഭാഷപ്പെടുത്തിനല്‍കുന്ന ഫീച്ചറും ഉണ്ട്. ആന്‍ഡ്രോയ്ഡ് 14 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

സീരീസിന് 7 വര്‍ഷത്തേക്ക് ആന്‍ഡ്രോയ്ഡ്ഒഎസ് അപ്‌ഡേറ്റും, സുരക്ഷാ സേവനവും വാഗ്ദാനം ചെയ്യുന്നു. അള്‍ട്രാ മോഡലിന് കരുത്തു പകരുന്നത് സാപ്രാഗന്‍ 8 ജന്‍ 3 ചിപ്പ് സെറ്റാണ്. എസ് 24 അള്‍ട്രയുടെ ഇന്ത്യയിലെ വില 1,29,999 രൂപയില്‍ തുടങ്ങുന്നു.എസ് 24 79,999രൂപ മുതലും. എസ് 24 പ്ലസ് 99,999 രൂപ മുതലും ലഭിക്കും.