ഷാവോമി എം ഐ 10 അള്‍ട്ര

Posted on: August 14, 2020

ഷാവോമി  എം ഐ 10 അള്‍ട്ര വിപണിയിലവതരിപ്പിച്ചു. എട്ട് ജിബി 128 ജിബി മോഡലിന് ഏകദേശം 57,000 രൂപയും എട്ട് ജിബി 256 ജി. ബി. മോഡലിന് ഏകദേശം 60,100 രൂപയും 12 ജിബി 256 ജിബി, 16 ജിബി 512 ജിബി മോഡലുകള്‍ക്കു യഥാക്രമം 64,400 രൂപയും 75,200 രൂപയും വില വരും.

ഒബ്‌സിഡിയന്‍ ബ്ലാക്ക്, മെര്‍ക്കുറി സില്‍വര്‍, ട്രാന്‍സ്പരന്റ് എഡിഷന്‍ എന്നിങ്ങനെ മൂന്നു നിറഭേദങ്ങളാണുള്ളത്. 16 മുതല്‍ ചൈനയില്‍ ഫോണ്‍ വില്പനയ്‌ക്കെത്തും. ഉടനടി ഇന്ത്യയിലുമെത്തും. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എം ഐ യു.ഐ. 12ലാണ് പ്രവര്‍ത്തനം. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള 6. 67 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഒ.എല്‍.ഇ.ഡി. ഡിപ്ലേയാണ് മോഡലിന് നല്‍കിയിട്ടുള്ളത്. സ്‌നാപ്ഡ്രാഗണ്‍865 എസ്.ഒ.സി. ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്. 5ജി സാങ്കേതികവിദ്യയും ഫോണിലുണ്ടാകും. യു.എഫ്.എസ്. 3.1 സ്റ്റോറേജും കരുത്തിനാധാരമാണ്.

48 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയും 20 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍, 12 മെഗാപിക് സല്‍ പോര്‍ട്രെയിറ്റ് ക്യാമറ, 120 എക്‌സ് അള്‍ട്രാ സൂം പിന്തുണയുള്ള ഒരു ടെലിഫോട്ടോ ഷൂട്ടറുമാണു പിന്നിലുള്ളത്. ഒപ്റ്റിക്കല്‍ സൂം സവിശേഷതയും ക്യാമറയുടെ പ്രത്യേകതയാണ്. 20 മെഗാപിക്‌സലാണുസെല്‍ഫി ക്യാമറ. 120 വാട്‌സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. 3 മിനിറ്റില്‍ ഫോണ്‍ പൂര്‍ണമായി ചാര്‍ജാകും.