108 മെഗാപിക്‌സല്‍ ക്യാമറയുമായി ഷവോമി

Posted on: October 31, 2019

ലോകത്തില്‍ ആദ്യത്തെ 108 മെഗാപിക്‌സല്‍ ക്യാമറ സെന്‍സറുമായി  ഷവോമി. മി നോട്ട് 10, മി സിസി9 പ്രോ എന്ന മോഡലുകളിലാണ് 108 മെഗാപിക്‌സല്‍ ക്യാമറ ആദ്യമായി എത്തുക. ചൈനയില്‍ സിസി 9 പ്രോ എന്ന പേരില്‍ അവതരിപ്പിക്കുന്ന ഫോണാണ് ഇന്ത്യയുള്‍പ്പെടെയുള്ള മറ്റു രാജ്യങ്ങളില്‍ മി നോട്ട് 10 എന്ന പേരില്‍ എത്തിക്കുക. 108 മെഗാപിക്‌സല്‍ ക്യാമറയുള്ള സിസി9 പ്രോ മോഡലിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസമാണ് ചൈനയില്‍ പുറത്തുവിട്ടത്.

108 മെഗാപിക്‌സല്‍ സെന്‍സര്‍ ഉള്‍പ്പെടുന്ന 5 റിയര്‍ ക്യാമറകളാണ് ഫോണിലെ പ്രധാന ആകര്‍ഷണം . 108+32+8 മെഗാപിക്‌സല്‍ ക്യാമറ സെറ്റപ്പിനൊപ്പം 20 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സറും ഒരു ടെലിഫോട്ടോ ലെന്‍സും റിയര്‍ ക്യാമറയുടെ ഭാഗമാകും.

10x ഒപ്റ്റിക്കല്‍ സൂം, 50 x ഡിജിറ്റല്‍ സൂം എന്നിവയുമുണ്ട്. 1.5 സെന്റീമീറ്റര്‍ വരെ അടുത്തുള്ള വസ്തുക്കള്‍ ചിത്രീകരിക്കാവുന്ന മാക്രോഫോട്ടോഗ്രഫി സംവിധാനവും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗന്‍ 730 സീരീസ് പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5170 മില്ലി ആംപിയര്‍ ബാറ്ററിയാണുള്ളത്. 6.47 ഇഞ്ച് ഡിസ്‌പ്ലേയും 6 ജിബി/8ജിബി / 12 ജിബി റാമും ഫോണിലുണ്ടാവും. ഇന്റേണല്‍ മെമ്മറി 64 ജിബി മുതല്‍ 256 ജിബി വരെ.