ജിയോ ഫൈബർ 1600 നഗരങ്ങളിൽ

Posted on: September 5, 2019

കൊച്ചി : റിലയൻസ് ജിയോയുടെ ഫൈബർ ടു ഹോം പദ്ധതി ഇന്ത്യയിൽ 1600 നഗരങ്ങളിൽ നടപ്പാക്കി. 2016 സെപ്റ്റംബർ 5 നാണ് ഓരോ ഇന്ത്യൻ വീടുകളിലേക്കും കണക്ടിവിറ്റി എത്തിക്കുക എന്ന ദൗത്യം റിലയൻസ് ആരംഭിച്ചത്.

ഇന്ത്യയിൽ നിലവിലുള്ള ആവറേജ് ബ്രോഡ്ബാൻഡ് സ്പീഡ് 25 എം.ബി.പി.എസ് ആണ്. ഏററവും വികസിത സാമ്പത്തിക രാജ്യമായ അമേരിക്കയിൽ പോലും 90 എംബിപിഎസ് ആണ് ബ്രോഡ്ബാൻഡ് സ്പീഡ് ഉള്ളത്. എന്നാൽ ഇൻഡ്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത് 100 എംബിപിഎസ് മുതലാണ്. ഇതു 1 ജിബിപിഎസ് വരെ എത്തുന്നതാണ് ജിയോയുടെ വാഗ്ദാനം. ആഗോള തലത്തിൽ ഇന്ത്യ മികച്ച ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാകുന്ന 5 രാജ്യങ്ങളിൽ ഒന്നാകും.

വരാൻ പോകുന്ന ജിയോ ഫൈബർ സേവനങ്ങൾ 

 

1. അൾട്രാ ഹൈ സ്പീഡ് ബ്രോഡ്ബാൻഡ് (1 ജിബിപിഎസ് വരെ)
2. സൗജന്യമായി ഇന്ത്യക്കകത്തും, അന്താരാഷ്ട്ര കോളുകളും, കോണ്ഫറൻസ് കോളുകളും.
3. ടിവി വീഡിയോ കോളിങ് , കോണ്ഫറന്‌സും
4. വിനോദ് ഒ.റ്റി.റ്റി അപ്ലിിക്കേഷനുകൾ
5. ഗെയിമിംഗ്
6. ഹോം നെറ്റവർക്കിംഗ്
7. ഉപകരണങ്ങളുടെ സുരക്ഷിതത്വം.
8. വി ആർ അനുഭവം
9. ഏറ്റവും മികച്ച ഉത്തുടക്കമുള്ള പ്ലാറ്റ്‌ഫോമുകൾ.

 

മാസംതോറുമുള്ള പദ്ധതികൾ

1. 699 രൂപയിൽ തുടങ്ങി 8499 രൂപ വരെയുള്ള ജിയോ ഫൈബർ പ്ലാനുകൾ
2. ഏറ്റവും കുറഞ്ഞ പ്ലാനുകൾപ്പോലും 100 എംബിപിഎസ് സ്പീഡ് തുടരുന്നു
3. ഒരു ജി ബി വരെ സ്പീഡ് ലഭിക്കുന്ന പ്ലാനുകൾ
4. മുകളിൽ പറഞ്ഞരിക്കുന്ന പ്ലാനുകളിലേക്കു എത്താവുന്നവയാണ് എല്ലാ താരിഫ് പദ്ധതികളും.
5. ആഗോള മേഖലയിലുള്ള നിരക്കിന്റെ പത്തിലൊന്ന് നിരക്കിലാണ് ഇന്ത്യയിൽ ജിയോ ബ്രോഡ്ബാൻഡ് സേവനങ്ങൾ ലഭ്യമാക്കുന്നത്. വിവിധ സാമ്പത്തിക നിലയനുസരിച്ചുള്ള പദ്ധതികൾ ലഭ്യമാകുന്നതിലൂടെ എല്ലാ ഇന്ത്യകാരിലേക്കും സേവങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.

 

ദീർഘകാല പദ്ധതികൾ

1. കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന 3, 6, 12 മസങ്ങളിലുള്ള പദ്ധതികൾ ലഭ്യമാണ്.

2. ബാങ്കുകളുമായി ബന്ധിപ്പിച്ച് ഈ.എം.ഐ പദ്ധതികൾ.

 

ജിയോ ഫൈബർ വെൽകം ഓഫർ

1. എല്ലാ ജിയോ ഫൈബർ ഉപയോക്താക്കൾക്കും ജിയോ ഫൈബർ വാർഷിക പദ്ധതികൾ സബ്‌സ്‌ക്രൈബ് ചെയ്യാനുള്ള സൗകര്യം

2. ജിയോ ഫൈബർ വാർഷിക പദ്ധതിയ്‌ക്കൊപ്പം താഴെപറയുന്ന ആനുകൂല്യങ്ങൾ ലഭ്യമാകും.
ജിയോ ഹോം ഗേറ്റ് വേ
ജിയോ 4 കെ സെറ്റ് ടോപ്പ് ബോക്‌സ്
ടെലിവിഷൻ സെറ്റ് (ഗോൾഡ് പ്ലാൻ മുതൽ)
നിങ്ങളുടെ പ്രിയപ്പെട്ട ഒ.റ്റി. റ്റി അപ്ലിക്കേഷൻകളുടെ വരിക്കാരനാകാനുള്ള സൗകര്യം.
അൺലിമിറ്റഡ് വോയിസ് ഡാറ്റാ

 ഉപഭോക്താക്കളുടെ താൽപര്യങ്ങളും ആഗ്രഹങ്ങളുമാണ് ജിയോയുടെ ഓരോ പുതിയ കാൽവെപ്പുകളുടെയും പിന്നിലെന്നും അതിശയിപ്പിക്കുന്ന സേവനങ്ങളുമായി അടുത്ത പടിയിലേക്കു ജിയോ മുന്നേറുമെന്നും റിലയൻസ് ജിയോ ഇൻഫോകോം ഡയറക്ടർ ആകാശ് അംബാനി പറഞ്ഞു.

TAGS: Jio |