ടാബ് എസ്2

Posted on: September 4, 2015

Samsung-Galaxy-Tab-S2-Big-a

ലോകത്തിലെ ഏറ്റവും കനംകുറഞ്ഞ ടാബ് ലറ്റ് ഗ്യാലക്‌സി ടാബ് എസ്2 സാംസംഗ് അവതരിപ്പിച്ചു. മൾട്ടി ടാസ്‌ക്കിംഗ് ആണ് ടാബ് എസ്2 ന്റെ മുഖ്യസവിശേഷത. ഒരേ സമയം രണ്ട് ആപ്പുകൾ ഉപയോഗിക്കാനാകും. 4ജി അനുയോജ്യമായ എസ്2 ന് 5.6 എംഎം ആണ് കനം. 9.7 ഇഞ്ച് (2048 x1536) അമോലെഡ് ഡിസ്‌പ്ലേ. ഭാരം വൈഫൈ വേരിയന്റിന് 389 ഗ്രാം. എൽടിഇ വേരിയന്റിന് 392 ഗ്രാം.

അനാവശ്യ സ്‌ക്രോളിംഗ് ഒഴിവാക്കി, ഇ-ബുക്കുകൾ, മാഗസിനുകൾ വെബ് പേജുകൾ വാർത്തകൾ തുടങ്ങിയവ സൗകര്യപൂർവ്വം വായിക്കാൻ സാധിക്കുന്ന ഗ്യാലക്‌സി ടാബ് എസ്2 ൽ ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസൃതമായി ഡിസ്‌പ്ലേ നിലവാരം ക്രമീകരിക്കുന്ന അഡാപ്റ്റീവ് ഡിസ്‌പ്ലേയും, കണ്ണിനു ആയാസമില്ലാതെ അധിക സമയം വായിക്കാനായി സ്‌ക്രീനിന്റെ ബ്രൈറ്റ്‌നെസ് ലെവൽ മാറ്റാനുള്ള റീഡിംഗ് മോഡും ഒരുക്കിയിട്ടുണ്ട്.

രണ്ട് വർഷത്തേക്ക് സൗജന്യമായി 100 ജിബി വരെ വൺ ഡ്രൈവിലൂടെ ക്ലൗഡിൽ സൂക്ഷിക്കാൻ ഗ്യാലക്‌സി ടാബ് എസ്2 അവസരം നൽകുന്നു. പേഴ്‌സണൽ കംപ്യൂട്ടറിന്റെ കീബോർഡ് പോലെ തന്നെ ഇൻ ബിൽറ്റ് ട്രാക്ക് പാഡോടു കൂടിയ ബുക്ക് കവർ കീബോർഡും എസ്2 ൽ ലഭ്യമാണ്.

1.9 ജിഗാഹെർട്‌സ് ക്വാഡ്‌കോർ കോർട്ടെക്‌സ് എ57 / 1.3 ജിഗാഹെർട്‌സ് ക്വാഡ്‌കോർ കോർട്ടെക്‌സ് എ53 സിപിയു. ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.0.2 ഓപറേറ്റിംഗ് സിസ്റ്റം വിത്ത് ടച്ച്‌വിസ് യുഎക്‌സ്. വീഡിയോ റെക്കോർഡിംഗ് സൗകര്യത്തോടുകൂടിയ 8 മെഗാപിക്‌സൽ റിയർ ക്യാമറ. 2.1 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 5870 എംഎഎച്ച് ബാറ്ററി 12 മണിക്കൂർ ടോക്ക്‌ടൈം നൽകും.

Samsung-Galaxy-Tab-S2-Big-b

3 ജിബി റാം. ഇന്റേണൽ മെമ്മറി 32 ജിബി. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ എക്‌സ്പാൻഡ് ചെയ്യാനാകും. വൈഫൈ. ബ്ലൂടൂത്ത് 4.1. മൈക്രോ യുഎസ്ബി വി 2.0. ജിപിഎസ്. ഫിംഗർപ്രിന്റ് സെൻസർ. ഡ്യുവൽ സ്പീക്കേഴ്‌സ്. ഗോൾഡ്, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ ടാബ് എസ്2 ലഭ്യമാണ്. വില 39,400 രൂപ.