ലെനോവോ എ 2010

Posted on: August 22, 2015

Lenovo-A2010-white-Big

ലെനോവോയുടെ ഏറ്റവും പുതിയ 4ജി ബജറ്റ് സ്മാർട്ട്‌ഫോൺ എ 2010 വിപണിയിൽ അവതരിപ്പിച്ചു. ഇരട്ട മൈക്രോ സിം കാർഡ് ഉപയോഗിക്കാം. ഫ്‌ലിപ്കാർട്ടിലൂടെയാണ് വിൽപന. കറുപ്പ്, വെളുപ്പ് നിറങ്ങളിൽ ലഭ്യമാണ്. വൈറ്റ് എ 2010 ന്റെ രജിസ്‌ട്രേഷൻ ഫ്‌ലിപ്കാർട്ടിൽ ആരംഭിച്ചു കഴിഞ്ഞു. ബ്ലാക്കിന്റെ രജിസ്‌ട്രേഷൻ സെപ്തംബർ മൂന്നിന് തുടങ്ങും.

Lenovo-A2010-black-Big

4.5 ഇഞ്ച് ഡിസ്‌പ്ലേ. റെസല്യൂഷൻ 480 x 854 പിക്‌സൽസ്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഓപറേറ്റിംഗ് സിസ്റ്റം. മീഡിയടെക് എംടി 6735 എം ചിപ്‌സെറ്റ്. 1 ജിഗഹെർട്‌സ് ക്വാഡ്‌കോർ പ്രോസസർ. 2 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ. 5 മെഗാപിക്‌സൽ റിയർ ക്യാമറ വിത്ത് എൽഇഡി ഫ്‌ലാഷ്. 1 ജിബി റാം. 8 ജിബി സ്റ്റോറേജ്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 32 ജിബി വരെ സ്റ്റോറേജ് വർധിപ്പിക്കാം. 2000 എംഎഎച്ച് ബാറ്ററി. ഭാരം 137 ഗ്രാം. വൈഫൈ, ജിപിഎസ്, വി 4.0 ബ്ലൂടൂത്ത്. ലെനോവോ എ 2010 ന്റെ വില 4990 രൂപ.