കാൻവാസ് നൈറ്റ്2

Posted on: June 9, 2015

Micromax-Canvas-Knight-2-bi

മൈക്രോമാക്‌സ് രണ്ടാം തലമുറ കാൻവാസ് നൈറ്റ് 4ജി സ്മാർട്ട്‌ഫോൺ വിപണിയിൽ അവതരിപ്പിച്ചു. കാൻവാസ് നൈറ്റ്2 ന് ആൻഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓപേറേറ്റിംഗ് സിസ്റ്റമാണുള്ളത്. 5 ഇഞ്ച് 720 പിക്‌സൽ അമോലെഡ് ഡിസ്‌പ്ലേ വിത്ത് കോണിംഗ് ഗ്ലാസ്. എൽഇഡി ഫ്‌ലാഷുള്ള 13 മെഗാപിക്‌സൽ റിയർ ക്യാമറ. 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ.

64 ബിറ്റ് 1.5 ജിഗഹെർട്‌സ് ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 615 പ്രോസസറാണ് നൈറ്റ്2 ന് കരുത്ത് പകരുന്നത്. 2 ജിബി റാം. 32 ജിബി വരെയുള്ള മൈക്രോ എസ് ഡി കാർഡ് സപ്പോർട്ട്. 2260 എംഎഎച്ച് ബാറ്ററി. 4ജി, 3ജി, 2ജി നെറ്റ് വർക്കുകളിൽ സപ്പോർട്ട് ചെയ്യും. 16,299 രൂപയാണ് മൈക്രോമാക്‌സ് കാൻവാസ് നെറ്റ്2 ന്റെ വില.