മൈക്രോമാക്‌സ് ബോൾട്ട് ക്യു 339

Posted on: October 9, 2015

Micromax-Bolt-Q339-Big

കൊച്ചി : മൈക്രോമാക്‌സ് ഇൻഫോമാറ്റിക്‌സ്, ബോൾട് ക്യു 339 സ്മാർട്‌ഫോൺ വിപണിയിലെത്തിച്ചു. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്കാർട്ടിൽ 3,499 രൂപയ്ക്ക് ബോൾട് ക്യു 339 ലഭിക്കും.

1.2 ജിഎച്ച്‌സെഡ് ക്വാഡ്‌കോർ പ്രോസസർ, 4-5 ഇഞ്ച് ഡിസ്‌പ്ലേ, 5 എംപി റിയർ കാമറയും 2 എംപി ഫ്രണ്ട് കാമറയുമാണ് പ്രധാന സവിശേഷതകൾ. ബോൾട്ട് 339 സ്മാർട് ഫോണിന് വോഡാഫോണിന്റെ പ്രത്യേക ഓഫറും ഉണ്ട്. ഓഫർ പ്രകാരം 500 എംബി 3ജി ഡാറ്റാ രണ്ടുമാസത്തേയ്ക്ക് സൗജന്യമായി ലഭിക്കും.

മൾട്ടി ടാസ്‌കിംഗ് വേഗത്തിലാക്കാൻ 512 എംബി റാം. 5.5 മണിക്കൂർവരെ ടോക്‌ടൈം ലഭിക്കുന്ന 1650 എംഎഎച്ച് ബാറ്ററിയുടെ സ്റ്റാൻഡ്‌ബൈ 280 മണിക്കൂറാണ്. 32 ജിബി വരെ മെമ്മറി വികസിപ്പിക്കാവുന്ന 4 ജിബി റോം ആണ് മറ്റൊരു ഘടകം.